പരമാവധി ഷെയർചെയ്യു: വെറും 15 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലൻസ് വരുന്നു; വഴിമാറുക

33

തിരുവനന്തപുരം: വെറും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലൻസ് യാത്ര നടത്തുന്നു.

കാസർകോട് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുപോകുന്നത്.

Advertisements

ഇന്ന് രാവിലെ 10.30 ന് മംഗലാപുരത്ത് നിന്ന് ആംബുലൻസ് പുറപ്പെട്ടു. മംഗലാപുരം തിരുവനന്തപുരം റൂട്ടിൽ KL 60 J 7739 നമ്ബർ ആംബുലൻസിലാണ് കുട്ടിയെ കൊണ്ടുപോകുന്നത്.

ആംബുലൻസ് കണ്ടാൽ വഴി ഒതുങ്ങി സഹകരിക്കണമെന്ന് ചൈൽഡ് പ്രോട്ടക്റ്റ് ടീം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാൻ ഏതാണ്ട് 15 മണിക്കൂറിന് മേലെ സമയമെടുക്കും.

എന്നാൽ പത്ത് മുതൽ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നതായി ചൈൽഡ് പ്രോട്ടക്റ്റ് ടീം പറഞ്ഞു.

ആംബുലൻസിന് വഴിയൊരുക്കാനായി ടീം അംഗങ്ങൾ റോഡുകളിൽ ജാഗരൂഗരായി നിലകൊള്ളും. ഇവർക്കാവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുക്കാൻ പൊതു ജനങ്ങൾ തയ്യാറാകണമെന്നും ടീം അംഗങ്ങൾ ആവശ്യപെട്ടു.

കുഞ്ഞിന് യാത്രക്കിടയിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ പരിചരിക്കാൻ ആശുപത്രി സേവനം വേണ്ടത് കൊണ്ടാണ് പകൽ യാത്ര.

Advertisement