കൊല്ലങ്കോട്: സുഹൃത്തിനൊപ്പം ഡാം കാണാനെത്തിയ പെണ്‍കുട്ടിയെ അജ്ഞാതന്‍ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി.
കഴിഞ്ഞദിവസം ഉച്ചയോടെ മീങ്കര ഡാമിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ കൊല്ലങ്കോട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു.
സുഹൃത്തിനോടൊപ്പം ഡാം സന്ദര്‍ശിക്കാന്‍ വന്നതായിരുന്നു പെണ്‍കുട്ടി. ഇരുവരും ഡാമിന്റെ ഷട്ടര്‍ ഭാഗത്തു നില്‍ക്കുന്നത് കണ്ട് ഒരാള്‍ വരികയായിരുന്നു. ഡാം ജീവനക്കാരനാണ് ഇയാല്‍ എന്നാണ് പറഞ്ഞിരുന്നത്.
ഇരുവരും ഡാം കാണാനെത്തിയത് വീട്ടിലറിയിക്കുമെന്നും നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നും പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് പെണ്‍കുട്ടിയെ ഡാം സ്‌റ്റോപ്പില്‍ നിന്നും ബസുകയറ്റി വിട്ടശേഷം ഇയാള്‍ ബൈക്കില്‍ പിന്തുടരുകയായിരുന്നു.
പാപ്പാന്‍ ചള്ളയില്‍ വച്ച് ബസില്‍ നിന്നും ഇയാള്‍ പെണ്‍കുട്ടിയെ ഇറക്കുകയും കരടിക്കുന്നിലെത്തിച്ച് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ബൈക്കില്‍ കയറ്റി പുതൂര്‍ കനാല്‍ ഭാഗത്ത് ഇറക്കിവിടുകയായിരുന്നു. പ്രതിയെ കുറിച്ച് ഇതേവരെ വിവരങ്ങാളൊന്നും ലഭിച്ചിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് സമാനമായ സംഭവം നടന്നിരുന്നു.