എറണാകുളം: ജില്ലയില്‍ കനത്തമഴയും വെള്ളപ്പൊക്കവും മൂലം അനേകം ആളുകളാണ് ദുരിതാശ്വാസ കാംപുകളില്‍ കഴിയുന്നത്. അവര്‍ക്ക് ഏറ്റവും അത്യാവശ്യം കഴിക്കാനുള്ള ഭക്ഷണവും അത്യാവശ്യത്തിനുള്ള വസ്ത്രവുമാണ്. ഏറ്റവും അധികം സാധനങ്ങള്‍ എത്തുന്ന കാംപില്‍ വളണ്ടിയര്‍മാര്‍ ആളുകള്‍ക്ക് വേണ്ടരീതിയില്‍ എത്തിക്കുന്നില്ലെന്ന് പരാതി.
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ജനങ്ങള്‍ കൊണ്ടുവരുന്ന സാധനങ്ങളെല്ലാം സംഭരിച്ചു വയ്ക്കുന്നതായി പരാതിയുള്ളത്. അലക്‌സ് റാം മുഹമ്മദ് എന്നയാളാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ പരാതി ഉന്നയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അധികൃതരുടെ അടിയന്തര ശ്രദ്ധയ്ക്ക്,
എറണാകുളം ജില്ലയില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ റിലീഫ് മെറ്റീരിയല്‍സ് എത്തിക്കുന്ന കേന്ദ്രം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ്.
ദിവസവും സംഭരിക്കാനാവുന്നതിലധികം സാധനങ്ങളാണ് നല്ലവരായ ജനങ്ങള്‍ എത്തിക്കുന്നത്. എന്നാല്‍ ഇത് ആവശ്യമായുള്ള വിവിധ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് എത്തിക്കാതെ സ്റ്റോര്‍ ചെയ്തു വയ്ക്കുന്നു എന്ന പരാതി ഉയരുകയാണ്. സംഭരിക്കാനാവുന്നതിലപ്പുറം സാധനങ്ങള്‍ വരുമ്ബോള്‍ നിരസിക്കുന്നതായും കേള്‍ക്കുന്നു. അവിടത്തെ വോളണ്ടീയഴ്സിന്റെ ഇഷ്ടപ്പെട്ട ദുരിതാശ്വാസ ക്യാമ്ബുകള്‍ക്ക് മാത്രമെ റിലീഫ് മെറ്റീരിയല്‍സ് കൈമാറുകയുള്ളു എന്ന പിടിവാശി ഒഴിവാക്കുക.
ഭക്ഷണവും വെള്ളവും സാനിട്ടറി നാപ്കിനുകളും വസ്ത്രങ്ങളും ലഭിക്കാത്ത നിരവധി ദുരിതാശ്വാസ ക്യാമ്ബുകള്‍ ജില്ലയിലെമ്ബാടുമുണ്ട്. അവിടെ നിന്നെല്ലാം ആവശ്യവുമായി വരുന്നവര്‍ക്ക് സംഭരിക്കുന്ന വസ്തുക്കള്‍ നല്‍കേണ്ടതാണ്. ജില്ല ഭരണകൂടത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണം.
ഒറ്റക്കെട്ടായി മാത്രമെ ഈ കെടുതിയെ നമുക്ക് മറികടക്കാനാകു എന്നത് മറക്കരുത്.
ഷെയര്‍ ചെയ്യുക.