നീതി തേടിയുള്ള പോരാട്ടത്തിൽ‌ നമ്പി നാരായണൻ സാർ മാർഗദീപമായി പ്രകാശിക്കും : നടന്‍ ദിലീപ്

33

ചാരക്കേസിലെ നിയമ യുദ്ധത്തിൽ സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധി നേടിയെടുത്ത ശാസ്ത്രജ്ഞൻ നമ്പി നാരായണന് അഭിനന്ദനവുമായി നടി ആക്രമണ കേസില്‍ പ്രതി സ്ഥാനത്തുള്ള നടൻ ദിലീപ്.

Advertisements

ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപ് അഭിനന്ദനങ്ങൾ അറിയിച്ചത്.

“അഭിനന്ദനങ്ങൾ നമ്പി നാരായണൻ സർ’ എന്ന് തുടങ്ങുന്ന കുറിപ്പിൽ നീതി തേടിയുള്ള പോരാട്ടത്തിൽ‌ അങ്ങ് മാർഗദീപമായി പ്രകാശിക്കും എന്നാണ് ദിലീപിന്‍റെ എഫ് ബി പോസ്റ്റ്.

നമ്പി നാരായണനോടും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്ന കേസിനോടും താരതമ്യം ചെയ്യുകയും, അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു കൊണ്ട് ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ പ്രതി രശ്മി ആര്‍ നായര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

Advertisement