കൊച്ചി: കേരളത്തില്‍ കനത്ത കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നിന്നും കേരളം അതിവേഗം തിരിച്ചു വരുകയാണ്. സന്നദ്ധ സംഘടനകളും , സര്‍ക്കാരും എല്ലാവരും ഒറ്റകെട്ടായി നിന്നതോടെ കേരളം അതിജീവിക്കുന്നു. ഒട്ടേറെ പേര് ഒറ്റകെട്ടായി നിന്നും പ്രളയം നശിപ്പിച്ച ഇടങ്ങള്‍ വൃത്തി ആകുകയാണ്. ആ കൂട്ടത്തിലേക്ക് വരുകയാണ് നടന് ദിലീപും.
പ്രളയം കാരണം ചാലക്കുടി ആശുപത്രിയില്‍ നിന്നും നഷ്ടമായത് 3 കോടി രൂപയുടെ മരുന്നുകള്‍ ആണ്. അവര്‍ക്ക് താത്കാലിക ആശ്വാസം ആയി എത്തിയിരിക്കുകയാണ് നടന് ദിലീപ്. ആശുപത്രിയിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകളാണ് അദ്ദേഹം വാങ്ങി നല്‍കിയത്.
മൊത്തം ആശുപത്രിക്ക് നഷ്ടം 10 കോടിയിലതികം ആണ്. ഇത് കൊണ്ടാണ് അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉള്ള മരുന്നുകള്‍ ദിലീപ് സംഭാവന ചെയ്തത്. ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററിലെത്തി ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസന്‍ മരുന്നുകള്‍ ഏറ്റുവാങ്ങി.