സുഹൃത്തായ യുവാവിനൊപ്പം കൊല്ലം ബീച്ചില്‍ എത്തിയ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തിരയില്‍പ്പെട്ട് കാണാതായി

15

കൊല്ലം: കൊല്ലം ബീച്ചില്‍ സുഹൃത്തിനൊപ്പം എത്തിയ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തിരയില്‍പ്പെട്ട് കാണാതായി.

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ ഒന്നാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ത്ഥിനി കുണ്ടറ പുലിയില കല്ലുവെട്ടാംകുഴി വിനോദ് ഭവനില്‍ പരേതനായ വിനോദിന്റെയും രാധാമണിയുടെയും മകള്‍ രാധികയെയാണ് (19)കാണാതായത്.

Advertisements

രാധികയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് പുനലൂര്‍ വാളക്കോട് സ്വദേശി ബിബിന്‍ തിരയില്‍പ്പെട്ടെങ്കിലും ലൈഫ് ഗാര്‍ഡുകള്‍ സാഹസികമായി രക്ഷപ്പെടുത്തി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ബീച്ചില്‍ കാല്‍ നനയ്ക്കുന്നതിനിടെയാണ് രാധിക തിരയില്‍ അകപ്പെട്ടത്. ബിബിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

പെണ്‍കുട്ടിയ്ക്കായി തീരക്കടലില്‍ കോസ്റ്റ്ഗാര്‍ഡും മത്സ്യതൊഴിലാളികളും രാത്രി വൈകിയും തെരച്ചില്‍ നടത്തുകയാണ്.

കഴിഞ്ഞ മാസം 24ന് ബീച്ചില്‍ കാല്‍ നനയ്ക്കുന്നതിനിടെ കൊട്ടിയം സ്വദേശികളായ യുവ ദമ്ബതികള്‍ തിരയില്‍ അകപ്പെട്ട് മരിച്ചിരുന്നു.

Advertisement