പറവൂർ: വീടിനുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാറ്റുകര നീണ്ടൂർ അരമുറിപറന്പിൽ സുനുവിന്റെ മകൾ കാവ്യ(23)ആണ് മരിച്ചത്.
ദുരൂഹതയുണ്ടെന്ന വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.
മൂത്തകുന്നം തറയിൽകവല സ്വദേശി അനൂപുമായി പ്രണയത്തിലായിരുന്ന കാവ്യ രണ്ടുമാസം മുന്പ് ഇയാളോടൊപ്പം വീടുവിട്ടു പോയിരുന്നു.
ഇരുവരും വാടകയ്ക്കു താമസിക്കുകയായിരുന്ന ഘണ്ഠാകർണൻ വെളിയിലെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയാണ് കാവ്യയെ തൂങ്ങിയ നിലയിൽ കണ്ടത്.
അനൂപും സുഹൃത്തുക്കളും ചേർന്ന് താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന കാവ്യയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണെന്നും സിഐ കെ. അനിൽകുമാർ പറഞ്ഞു.
സിനിമാറ്റിക് ഡാൻസറാണ് അനൂപ്. ഇയാൾ ഇതിനുമുന്പ് മറ്റൊരു സമുദായത്തിൽപ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തതിൽ ഒരു കുട്ടിയുണ്ടെന്ന് പോലീസ് പറഞ്ഞു.