പിതാവിന്റെ സഹോദരന്റെ ഭാര്യ 16 കാരനെയും കൊണ്ട് ഒളിച്ചോടി; ഇരുപത്തെട്ടുകാരിയെയും കുട്ടിക്കാമുകനെയും തേടി ചേര്‍ത്തല പോലീസ്

124

ചേര്‍ത്തല: പത്താംക്ലാസ് വിദ്യാര്‍ഥിയും ടീച്ചറും രണ്ടാഴ്ച്ച മുമ്പായിരുന്നു ചേര്‍ത്തലയില്‍ നിന്ന് ഒളിച്ചോടിയത്. പിന്നീട് ഇവരെ ചെന്നൈയിലെ ഹോട്ടലില്‍ നിന്ന് പിടികൂടുകയും ചെയ്തു. ആ വാര്‍ത്തയുടെ ചൂടാറുംമുമ്പേ മറ്റൊരു വാര്‍ത്ത കൂടി. ചേര്‍ത്തലയില്‍ നിന്ന് തന്നെയാണ് ഈ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താംക്ലാസുകാരനെ കൊണ്ടുപോയത് പിതാവിന്റെ സഹോദരന്റെ ഭാര്യയാണെന്നുമാത്രം.

Advertisements

മായിത്തറ സ്വദേശിയായ വിദ്യാര്‍ഥിയേയും പിതാവിന്റെ ജ്യേഷ്ഠന്റെ ഭാര്യയെയുമാണ് കാണാതായത്. യുവതി കടവന്ത്രയില്‍ താമസിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഇരുവരെയും കാണാതായത്. ഇവര്‍ മധുരയില്‍ എത്തിയെന്ന സൂചനയെത്തുടര്‍ന്ന് പോലീസ് സംഘം ഇവിടേക്ക് തിരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ഥി കടവന്ത്രയില്‍ എത്തിയ ശേഷം ഇരുവരും ഒന്നിച്ച് യാത്ര പുറപ്പെട്ടതാകാമെന്നാണ് പോലീസിന്റെ നിഗമനം.

ഉച്ചയ്ക്ക് 3.30 ന് പുന്നപ്രയിലെ ടവര്‍ പരിധിയില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. വിദ്യാര്‍ഥിയെ കാണാതായത് സംബന്ധിച്ച് മാരാരിക്കുളം പോലീസും യുവതിയുടെ തിരോധാനം സംബന്ധിച്ച് കടവന്ത്ര പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഇവര്‍ മധുരയിലേക്ക് ട്രെയിനില്‍ പോയയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചത്.

ചേര്‍ത്തലയില്‍ നിന്ന് കാണാതായ അദ്ധ്യാപികയേയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയേയും കണ്ടെത്തിയത് ഒരാഴ്ച കഴിഞ്ഞായിരുന്നു. ഇരുവരെയും ചെന്നൈയില്‍ നിന്നാണ് മുഹമ്മ പോലീസ് കണ്ടെത്തിയത്. തണ്ണീര്‍മുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 40 കാരിയായ അധ്യാപികയെയും 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെയും കാണാതായത്. വിദ്യാര്‍ഥിയെ കാണാനില്ല എന്ന് കാട്ടി വീട്ടുകാര്‍ ആണ് മുഹമ്മ പോലീസില്‍ ആദ്യം പരാതി നല്‍കിയത്.

ഇതേ സ്‌കൂളിലെ ചേര്‍ത്തല സ്വദേശിനിയായ അദ്ധ്യാപികയേയും കാണാനില്ലെന്നുള്ള പരാതി ചേര്‍ത്തല പൊലീസിന് ലഭിച്ചത്. ഇതോടെ അദ്ധ്യാപികയും വിദ്യാര്‍ത്ഥിയും ഒന്നിച്ച് കടന്നതാണെന്ന സൂചനകള്‍ പോലീസിന് ലഭിച്ചു. മൊബൈല്‍ ഫോണ്‍ വിളികള്‍ പരിശോധിച്ചതില്‍ ഞായറാഴ്ച തണ്ണീര്‍മുക്കത്തുനിന്നാണ് ഇരുവരും യാത്രായായതെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതിനുശേഷം ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ഫോണ്‍ ഓണായപ്പോള്‍ ഇവര്‍ വര്‍ക്കല പരിധിയിലാണെന്ന് കണ്ടെത്തി. അവിടെ നിന്നാണ് ഇവര്‍ ചെന്നൈയിലെത്തിയത്. ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ കുട്ടി പഠിക്കാന്‍ മിടുക്കനായിരുന്നു. കുട്ടിയും അദ്ധ്യാപികയും സ്‌കൂളില്‍ വെച്ച് തന്നെ നല്ല അടുപ്പത്തിലായിരുന്നു. വിദ്യാര്‍ഥിക്ക് പഠനത്തില്‍ അടക്കം സഹായിച്ചിരുന്നത് ഈ അധ്യാപികയായിരുന്നു. അടിക്കടി കുട്ടികളുമായി മുതിര്‍ന്ന സ്ത്രീകള്‍ ഒളിച്ചോടുന്നത് മനശാസ്ത്രജ്ഞരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്

Advertisement