ചാവക്കാട്:ഒന്നേകാൽവയസ്സുള്ള കുട്ടിയെ അയൽവീട്ടിൽ ഏൽപ്പിച്ച് ടിക് ടോക്കിൽ പരിചയപ്പെട്ടയാൾക്കൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചേറ്റുവ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ ആണ് ബാലനീതിനിയമപ്രകാരം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കണ്ണൂർ മയ്യിൽ സ്വദേശിയായ യുവാവിനൊപ്പം ഇവർ പോയത്. താൻ വിവാഹിതയാണെന്നതോ കുഞ്ഞുണ്ടെന്നോ യുവതി ഇയാളെ അറിയിച്ചിരുന്നില്ല.
യുവതിയുടെ സഹോദരൻ നൽകിയ പരാതിയിലാണ് ഞായറാഴ്ച വൈകീട്ടോടെ ഇരുവരെയും എസ്ഐമാരായ അബ്ദുൾഹക്കീം, നവീൻഷാജ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പിടികൂടിയത്.
ടിക്ടോക്കിലൂടെ പരിചയപ്പെട്ട കണ്ണൂർ മയ്യിൽ സ്വദേശിയായ ചെറുപ്പക്കാരനൊപ്പമാണ് 22കാരി ഒളിച്ചോടിയത്. വീവാഹിതയാണെന്നും കുഞ്ഞുള്ളതും 22കാരി യുവാവിനെ അറിയിച്ചിരുന്നില്ല. യുവതിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകിട്ടോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.