പത്തനംതിട്ട അടൂരിൽ ബസുകളിൽ മോഷണം നടത്തുന്ന ഇതരസംസ്ഥാനക്കാരായ സ്ത്രീകളെ പൊലീസ് പിടിച്ചു. തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായ സ്ത്രീകൾ. കുട്ടികളെ മയക്കാൻ കഴിയും വിധമുള്ള ഗുളികകളും ഇവരുടെ കയ്യിൽ നിന്ന് കണ്ടെത്തി. അടൂർ ബസ് സ്റ്റാൻഡിൽ വീട്ടമ്മയുടെ ബാഗ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാർ മോഷ്ടാക്കളെ തടഞ്ഞുവയ്ക്കുകയായിരുന്നു.
പളനി സ്വദേശികളായ സരസ്വതി, നന്ദിനി, സുമതി എന്നിവരാണ് പിടിയിലായത്. പേരുകൾ യഥാർഥമാണോ എന്ന് സംശയമുണ്ട്. പൊലീസിൻറെ ചോദ്യം ചെയ്യലിലാണ് സംസ്ഥാനത്ത് പലയിടത്തും സംഘം മോഷണം നടത്തിയതായി മനസ്സിലായത്. സംഘത്തിലെ മറ്റുള്ളവർ രക്ഷപെട്ടു.
സംഘത്തിൽ പുരുഷൻമാരുമുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ബസിൽ മോഷ്ടിക്കുന്ന ആഭരണങ്ങൾ ഉടൻ സംഘത്തിലെ പുരുഷൻമാർക്ക് കൈമാറും.
ALSO READ
ഇവർ തൊട്ടടുത്ത സ്റ്റോപ്പിലിറങ്ങി രക്ഷപെടും. സംശയം തോന്നി ഇവരെ പിടികൂടിയാലും ആഭരണങ്ങൾ കണ്ടെടുക്കാനാവില്ല. മുൻപും മോഷണക്കേസിൽ ഇവരെ പിടികൂടിയിട്ടുണ്ടെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
ALSO READ
സന്തോഷം പങ്കു വച്ച് നാദിർഷയുടെ പോസ്റ്റ് ; ദൈവം മഹാനാണെന്ന് താരം
ഇവർക്കൊപ്പമുള്ള കുട്ടികളെ ലഹരിഗുളിക കൊടുത്ത് മയക്കിക്കിടത്തുന്നതാണ് രീതി. ലഹരിയുണ്ടാക്കും വിധമുള്ള ഗുളികകളും ഇലരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇങ്ങനെ മയക്കി കുട്ടികളേയും കടത്തുന്നുണ്ടോ എന്നുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.