രഹ്‌ന ഫാത്തിമയ്ക്ക് വീണ്ടും പണികൊടുത്ത് ബിഎസ്എന്‍എല്‍

28

കൊച്ചി : സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയില്‍ ദര്‍ശനത്തിനൊരുങ്ങിയ ബിഎസ്എന്‍ എല്‍ ജീവനക്കാരി രഹന ഫാത്തിമയെ വീണ്ടും സ്ഥലം മാറ്റി.

Advertisements

എറണാകുളം ബോട്ട് ജെട്ടി ശാഖയില്‍ നിന്നും ബിഎസ്എന്‍എല്‍ രവിപുരം ഓഫീസിലേക്ക് സ്ഥലം മാറ്റിയ രഹനയെ ഇപ്പോള്‍ പാലാരിവട്ടത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട സമയത്ത് രഹന ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയിരുന്നു. അതിനിടെ രഹനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതി ഇന്ന് ഉച്ചയ്ക്ക് ബിഎസ്എന്‍എല്‍ പാലാരിവട്ടം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ഇന്നലെയായിരുന്നു രഹനയെ രവിപുരത്തേക്ക് സ്ഥലം മാറ്റിയത്. ടെലിഫോണ്‍ മെക്കാനിക്കായ ഇവരെ ജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടതില്ലാത്ത ഓഫീസിലേക്കായിരുന്നു സ്ഥലം മാറ്റിയത്. എന്നാല്‍ തന്റെ വീടിനടുത്ത് ട്രാന്‍സഫര്‍ കിട്ടിയതിന് ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ചി രഹന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

അഞ്ച് വര്‍ഷം മുമ്പ് വീടിനടുത്തേക്ക് താന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു. ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹമെന്നാണ് രഹന ഫെയ്സ്ബുക്കില്‍ കുറിച്ചത്.

Advertisement