തിരുവനന്തപുരം: പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കെല്ലാം വീണ്ടും ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ആവശ്യമുള്ള പുസ്തകങ്ങള്‍ ഏതൊക്കെയാണ് എന്ന് ഈ മാസം 31 ന് മുമ്ബ് അതത് സ്‌കൂളില്‍ അറിയിക്കണം. എത്ര പുസ്തകങ്ങള്‍ വേണ്ടി വരുമെന്ന് കണക്ക് എടുക്കുന്നതിനായാണ് ഇത്.
ആകെയുള്ള പുസ്തകങ്ങളുടെ 15 ശതമാനം കൂടി പ്രിന്റ് ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ സെപ്തംബര്‍ മാസം മൂന്നാം തിയതിക്ക് മുന്‍പ് ഏതെല്ലാം സര്‍ട്ടിഫിക്കറ്റുകളാണ് നഷ്ടമായത് എന്ന് സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഏറ്റവും വേഗത്തില്‍ ഇത് ലഭ്യമാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡ്യൂപ്ലിക്കേറ്റുകള്‍ നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.