അങ്കമാലിയില്‍ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പൊട്ടിത്തെറി; 52 കുട്ടികള്‍ക്ക് പരിക്ക്

44

അങ്കമാലി: ഹോളി ഫാമിലി സ്‌കൂള്‍ ശാസ്ത്രമേളയ്‌ക്കിടെ പൊട്ടിത്തെറി. അപകടത്തില്‍ 52 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥികളെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

Advertisements

സ്‌കൂള്‍തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയില്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉരുകിയൊലിക്കുന്ന അഗ്നി പര്‍വതമായിരുന്നു വിദ്യാര്‍ഥികള്‍ തയ്യാറാക്കിയത്.

അഗ്നിപര്‍വതത്തില്‍ നിന്ന് ലാവ ഉരുകിയൊലിക്കുന്നതിനായി കെമിക്കലുകള്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ അളവില്‍ വന്ന മാറ്റമാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്‌കൂളില്‍ എത്തിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡും സ്‌കൂളില്‍ പരിശോധന നടത്തി.

Advertisement