മോദി സ്തുതിയിൽ വെട്ടിലായ ഉണ്ണി മുകുന്ദന് പിന്തുണയുമായി ബിജെപി

22

ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദിക്ക് ഫേസ്ബുക്കിലൂടെ ആശംസകളറിയിച്ചതിന് സൈബർ ആക്രമണം നേരിടേണ്ടി വന്ന നടൻ ഉണ്ണി മുകുന്ദന് പിന്തുണയുമായി ബിജെപി. ബിജെപി നേതാവ് വി മുരളീധരൻ എംപി ഉണ്ണിയുടെ വീട്ടിലെത്തി സംസാരിക്കുകയും പിന്തുണ നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

സൈബർ ആക്രമണം അസഹിഷ്ണുതയിൽ നിന്ന് ഉണ്ടാകുന്നതാണ്. ജനാധിപത്യത്തിൽ പ്രതികരിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അതിന്റെ പേരിൽ അധിക്ഷേപം നടത്തുന്നത് അവകാശങ്ങൾക്കു നേരെയുള്ള കടന്നുകയറ്റമാണ്. പ്രതികരണ ശേഷിയുള്ള യുവാക്കളുടെയും കലാകാരന്മാരുടെയും വായടപ്പിക്കാനുള്ള ശ്രമത്തിനെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

Advertisements

മോദിക്ക് ആശംസകളറിയിച്ച നടപടിയിൽ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ണിക്ക് നേരിടേണ്ടി വന്നത്. ഇതേ തുടർന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ തന്റെ നിലപാടറിയിച്ചിരുന്നു.
ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി സന്ദർശിച്ചാണ് വി മുരളീധരൻ തന്റെ പിന്തുണ അറിയിച്ചത്.

രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അനുമോദിച്ചതിൽ ഉണ്ണി മുകുന്ദൻ എന്ന യുവതാരത്തിനും അതോടൊപ്പം സംവിധായകൻ മേജർ രവിയ്ക്കുമെതിരെയും ഉണ്ടായ ശക്തമായ സൈബർ ആക്രമണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളർന്നു വരുന്ന അസഹിഷ്ണുതയിൽ നിന്നുണ്ടാകുന്നതാണെന്നു വി മുരളീധരൻ പറഞ്ഞു.

തികച്ചും ജനാധിപത്യവിരുദ്ധമായ ഈ പ്രവണത ഇതിനു മുൻപ് നടൻ ബിജുമേനോനു നേരയും ഉണ്ടായിട്ടുണ്ട്.

ജനാധിപത്യ രാജ്യത്തിലെ പൗരൻ എന്ന നിലയിൽ പ്രതികരിക്കാനും അഭിപ്രായങ്ങൾ തുറന്നു പറയാനുമുള്ള സ്വാതന്ത്ര്യം ആർക്കും ഉണ്ടെന്നിരിക്കെ ആ അഭിപ്രായപ്രകടനം നടത്തിയതിനെതിരെ അധിക്ഷേപങ്ങൾ പറയുകയെന്നത് അദ്ദേഹത്തിന്റെ അവകാശങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണ്.

സമൂഹത്തിൽ പ്രതികരണ ശേഷിയുള്ള യുവാക്കളുടെയും കലാകാരൻമാരുടെയും വായടപ്പിക്കാനുള്ള ശ്രമമാണിതെങ്കിൽ അതിനെതിരെ കേരളീയ പൊതു സമൂഹം ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും.

ഇത്തരത്തിൽ ഫേസ്ബുക്കിൽ മറഞ്ഞിരുന്ന് അസഹിഷ്ണുത പ്രകടിപ്പികുന്നവർ ഒന്നോർക്കണം, നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ നിങ്ങൾ തന്നെയാണെന്ന് അദേഹം വ്യക്തമാക്കി.

Advertisement