ബൈക്കുകളുടെ ഹാന്റിലുകള്‍ കുടുങ്ങി അപകടം: രണ്ട് യുവാക്കള്‍ മരിച്ചു

43

കൊച്ചി: ഒരേ ദിശയില്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റിന്റെയും ബൈക്കിന്റെയും ഹാന്റിലുകള്‍ തമ്മില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. സഹയാത്രികരായ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

Advertisements

ഇന്ന് പുലര്‍ച്ചെ വൈപ്പിന്‍ മാലിപ്പുറം പാലത്തിന് താഴെയായിരുന്നു അപകടം. തച്ചനാട്ട് വീട്ടില്‍ അജിത്ത് ലാല്‍, മഞ്ഞനക്കാട് നികത്തില്‍ത്തറ വീട്ടില്‍ അഖില്‍ ശശി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ കടമക്കുടി സ്വദേശി ജിഷാദ്, വൈപ്പിന്‍ സ്വദേശി ഹരീഷ് എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മാലിപ്പുറം പാലം കയറുന്നതിനു മുമ്പേ അമിതവേഗതയിലായിരുന്ന ബൈക്കും ബുള്ളറ്റും ഒപ്പത്തിനൊപ്പം എത്തിയിരുന്നു. ഈ സമയം ഹാന്റിലുകള്‍ തമ്മില്‍ കുടുങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു.

നിയന്ത്രണം വിട്ട വാഹനങ്ങളില്‍ ഒന്ന് സമീപത്തെ വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. ബുള്ളറ്റ് സമീപത്തെ തോട്ടിലേക്ക് തെറിച്ച് വീഴുകയായിരുന്നു. രാവിലെ പൊലീസ് എത്തിയാണ് ബുള്ളറ്റ് തോട്ടില്‍ നിന്നും കരയ്‌ക്കെത്തിച്ചത്.

അഖില്‍ സംഭവസ്ഥലത്തും അജിത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. ഇരുവരുടെയും മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement