പോത്തന്‍കോട്: ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയം ആരോപിച്ച് ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ കുടുങ്ങിയത് ഭര്‍ത്താവിന്റെ സുഹൃത്ത്.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ഭാര്യ ഗര്‍ഭിണയായതില്‍ തനിക്ക് സംശയമുണ്ടെന്ന് ആരോപിച്ച് യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
Advertisements
ഭാര്യയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തായത്. ഭര്‍ത്താവിനൊപ്പം പതിവായി വീട്ടില്‍ വന്ന് മദ്യപിക്കാറുള്ള സുഹൃത്തുക്കളിലൊരാള്‍ തന്നെ പീഡിപ്പിച്ചതായി യുവതി പൊലീസില്‍ മൊഴി നല്‍കി.
സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് വിശദമായി അന്വേഷിക്കാന്‍ ആറ്റിങ്ങല്‍ എസ് പിക്ക് കൈമാറിയിരിക്കുകയാണ്.
Advertisement