കടുത്തുരുത്തി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനി എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ഉടന്‍ കുഴഞ്ഞുവീണ് മരിച്ചു. ആയാംകുടി നാല് സെന്റ് കോളനി മൂലക്കര മോഹന്‍ദാസിന്റെ മകള്‍ അതുല്യ (15) കുഴഞ്ഞുവീണ് മരിച്ചത്.
കല്ലറ എസ്എന്‍വിഎന്‍എസ്എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.പനിയും ശ്വാസംമുട്ടലും പിടിപെട്ടതിനെ തുടര്‍ന്ന് കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിന് രാവിലെ ആശുപത്രിയില്‍ നിന്ന് രാവിലെ അമ്മയ്ക്കും സഹോദരനുമൊപ്പം സ്‌കൂളിലേക്ക് പോയി.പരീക്ഷയ്ക്ക് ശേഷം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതുല്ല്യയെ കല്ലറയില്‍ ചികിത്സയിലായിരുന്ന ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അഞ്ചോടെ മരിച്ചു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. മാതാവ്: രാധാമാണി, സഹോദരന്‍: അതുല്‍. സംസ്‌കാരം ഇന്ന് നടക്കും.