കൊച്ചി: തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിന്റെ ക്രൂരതകള്‍ വെളിവാകുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഇയാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഉണ്ടായിരുന്നതായി സൂചന. ആദ്യ വിവാഹത്തിനെ ഒരാള്‍ കൊല്ലപ്പെട്ടു. ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിയേറ്റായിരുന്നു അയാളുടെ മരണം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകനും പങ്കാളിയായ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. ഇയാളുടെ ക്രൂരതകള്‍ തിരിച്ചറിഞ്ഞ രണ്ടാമത്തെ ഭാര്യ മകനേയും കൂട്ടി വീട് വിട്ടിറങ്ങുകയായിരുന്നു.
ശേഷം വിവാഹബന്ധം വേര്‍പ്പെടുത്തി. വിവാഹത്തിനു പുറമേ നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു മരിച്ച കുഞ്ഞിന്റെ അമ്മ.
ബാംഗ്ലൂരുവില്‍ അരുണിന്റെ അടുത്ത സുഹൃത്തായിരുന്ന പെണ്‍കുട്ടിയുടേതും ആത്മഹത്യയായിരുന്നു. എന്നാല്‍, ഇതിനു പിന്നിലും അരുണിന് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.
ഇതേ പറ്റി വിശദമായി അന്വേഷിക്കാന്‍ കേരളാ പോലീസ് കര്‍ണാടക പോലീസുമായി ബന്ധപ്പെടും.
അതോടൊപ്പം, കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി.
സ്വാഭാവിക മരണമായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, മരണത്തിന്റെ മൂന്നാം ദിവസമാണ് യുവതി മക്കളെയും കൂട്ടി അരുണിനൊപ്പം ഇറങ്ങിപ്പുറപ്പെട്ടത്.
ഇതോടൊപ്പം കുഞ്ഞിന്റെ മരണം കൂടി ആയപ്പോഴാണ് യുവതിയുടെ ഭര്‍ത്താവിന്റെ മരണവും അന്വോഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടാന്‍ കാരണം.