പട്ടാളക്കാരനായ നവവരൻ ജോലി സ്ഥലത്തേക്ക് മടങ്ങിയതിന് പിന്നാലെ ഭാര്യ കാമുകനുമൊത്ത് സുഖിക്കാൻ പോയി, ഭർത്താവിന്റെ ബുദ്ധിപരമായ നീക്കത്തിൽ യുവതിയേയും കാമുകനെയും മൂന്നാറിലെ ഹോട്ടലിൽ നിന്നും പൊക്കി

21

മൂന്നാർ: വിവാഹ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ ബംഗളുരു സ്വദേശിനിയായ യുവതിയെ മൂന്നാറിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടു മാസം മുമ്പാണ് യുവതി സൈനികനെ വിവാഹം കഴിക്കുന്നത്. അസമിലായിരുന്നു വരന് ജോലി. ഭർത്താവ് ജോലി സ്ഥലത്തേക്ക് തിരികെ പോയതോടെ യുവതി കാമുകനൊപ്പം പോകുകയായിരുന്നു. കാമുകനും സൈനികനാണ്.

Advertisements

ഇയാൾക്ക് ബംഗളുരുവിൽ തന്നെയാണ് ജോലി. ഇതേ തുടർന്ന് ഭർത്താവ് അസമിലും ബെംഗളൂരുവിലും പൊലീസിൽ പരാതി നൽകി.

യുവതിയും കാമുകനും മൂന്നാറിലുണ്ട് എന്ന വിവരത്തെ തുടർന്ന് മൂന്നാറിലെ ലോഡ്ജിൽ പൊലീസ് എത്തിയപ്പോഴേക്കും ഇവർ മുറി ഒഴിഞ്ഞിരുന്നു.

യുവതിയും കാമുകനും അപ്പോഴേക്കും ബംഗലുരുവിലേക്കുള്ള ബസിൽ കയറി മടക്കയാത്ര ആരംഭിച്ചിരുന്നു.

തുടർന്ന് മൂന്നാറിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനെ പിന്തുടർന്ന് പെരിയവരൈയിൽ ബസ് തടഞ്ഞ് ആണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്.

ഇവരെ ദേവികുളം കോടതിയിൽ ഹാജരാക്കിയ ശേഷം ബെംഗളൂരു പൊലീസിന് കൈമാറുമെന്നു പൊലീസ് അറിയിച്ചു.

Advertisement