അനാമികയെന്ന പേരില്‍ റീന സാമൂവേല്‍ സൈനികനെ വിവാഹം കഴിച്ച് ജീവിച്ചത് നാലുവര്‍ഷം, അടിവയറ്റിലെ അടയാളം റീനയുടെ കള്ളി വെളിച്ചത്താക്കി, കൊട്ടാരക്കരയിലെ ഭൂലോക തട്ടിപ്പുകാരി ചെയ്ത് കൂട്ടിയ്ത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

32

കൊട്ടാരക്കര: സമ്പന്നനായ ആളെ ആദ്യം കണ്ടുപിടിക്കുക. പിന്നെ വ്യാജപേരില്‍ അയാളെ വിവാഹം കഴിച്ച് പണംതട്ടിയെടുക്കുക.

പതിവു സ്ത്രീകളുടെ തട്ടിപ്പുകഥയുമായി സാമ്യമുണ്ടെങ്കിലും അനാമികയെന്ന റീന സാമുവേല്‍ ഭര്‍ത്താവിനെ തട്ടിപ്പിനിരയാക്കിയത് തന്ത്രപൂര്‍വമാണ്.

Advertisements

കോട്ടാത്തല മൂഴിക്കോട് സ്വദേശിയായ സൈനികന്‍ പ്രദീപാണ് അനാഥയെന്ന പരിഗണന നല്കി വിവാഹം കഴിച്ച യുവതിയാല്‍ പറ്റിക്കപ്പെട്ടത്.

റീന തന്റെ പേര് അനാമികയെന്നാക്കിയാണ് പ്രദീപുമായി അടുക്കുന്നത്. പിന്നീട് 2014ല്‍ വിവാഹത്തിലെത്തുകയും ചെയ്തു.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ചെന്നൈയിലേക്ക് റീന പോയി. റെയില്‍വേയില്‍ ഡോക്ടറായി ജോലി ലഭിച്ചുവെന്നാണ് ഭര്‍തൃബന്ധുക്കളോട് പറഞ്ഞത്.

ഇടയ്ക്ക് ഭര്‍തൃ ഗൃഹത്തിലെത്താറുമുണ്ട്. കോട്ടാത്തലയിലെ വീടിന് മുന്നില്‍ ഡോ.അനാമിക പ്രദീപ്, ഗൈനക്കോളജിസ്റ്റ് എന്ന ബോര്‍ഡ് വച്ചു.

കുറച്ചുമരുന്നുകളും വീട്ടില്‍ സൂക്ഷിച്ചു. പലപ്പോഴായി 20 ലക്ഷം രൂപ ഭര്‍ത്താവില്‍ നിന്ന് വാങ്ങി. ഇതിനിടെ പ്രദീപിന്റെ അമ്മ മരിച്ചു. നല്ല ആരോഗ്യത്തോടെയുണ്ടായിരുന്ന അമ്മയുടെ മരണത്തില്‍ ബന്ധുക്കള്‍ക്ക് ദുരൂഹത തോന്നിയിരുന്നു. വൈകിട്ട് 6.30 ഓടെ വീട്ടിനുള്ളില്‍ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു.

സ്വാഭാവിക മരണം എന്ന നിലയിലാണ് അന്ന് മൃദേഹം ദഹിപ്പിച്ചത്. പിന്നീട് റീനയുടെ മുറിയില്‍ നിന്നും ഇന്‍സുലില്‍ സ്ട്രിപ്പുകളും സിറിഞ്ചുകളും കണ്ടെത്തിയപ്പോള്‍ ബന്ധുക്കള്‍ക്ക് നേരിയ സംശയം തോന്നി.

ഇതിനിടെ പ്രദീപിനും ഭാര്യയില്‍ സംശയം തുടങ്ങിയിരുന്നു. ആദ്യ രാത്രിയില്‍ റീനയുടെ അടിവയറ്റില്‍ ശസ്ത്രക്രിയ ചെയ്തതിന്റെ അടയാളം പ്രദീപ് കണ്ടെത്തിയിരുന്നു.

മുന്‍പ് രണ്ട് തവണ സിസേറിയന്‍ നടത്തിയതിന്റെ അടയാളമായിരുന്നു ഇത്. എന്നാല്‍ അപ്പന്റൈറ്റിസിന് ഓപ്പറേഷന്‍ നടത്തിയതാണെന്ന് റീന പറഞ്ഞതോടെ പ്രദീപ് അത് വിശ്വസിച്ചു. അമ്മ മരിച്ചതോടെ ഈ സംശയവും ബലപ്പെട്ടു.

ഇതിനിടെ റീനയുടെ ബാഗില്‍ നിന്നും പ്രദീപിന്റെ സഹോദരിക്ക് ലഭിച്ച റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റാണ് സംശയങ്ങള്‍ക്ക് ആക്കംകൂട്ടിയത്. ഇതില്‍ കരവാളൂരിലെ വിലാസവും റീന ശാമുവേല്‍ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.

ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അനാമികയെന്നത് വ്യാജ പേരാണെന്നും റീന ശാമുവലാണ് ഒര്‍ജിനലെന്നും ബോദ്ധ്യപ്പെട്ടത്.

മുന്‍പ് രണ്ട് തവണ വിവാഹം ചെയ്തതാണ് റീനയെന്നും ഇതില്‍ രണ്ട് കുട്ടികളുണ്ടെന്ന സത്യവുമൊക്കെ പ്രദീപിന്റെ ബന്ധുക്കള്‍ക്ക് മനസിലായി. ഇതോടെയാണ് പോലീസില്‍ പരാതി നല്കിയത്. യുവതി ഇപ്പോള്‍ ഒളിവിലാണ്.

Advertisement