ആ മനുഷ്യന്‍ ഒരിക്കലും ആരെയും അപമാനിക്കാന്‍ ചെയ്ത പ്രവര്‍ത്തി ആയി കാണാന്‍ എനിക്ക് കഴിയില്ല; അഖില്‍ മാരാര്‍

193

അനുവാദമില്ലാതെ മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വെച്ച സംഭവത്തിൽ കഴിഞ്ഞദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു. മാധ്യമപ്രവർത്തകയുടെ പരാതിയെത്തുടർന്നാണ് നടപടി സ്വീകരിച്ചത്. പിന്നാലെ പലതരത്തിലുള്ള പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എന്നാൽ സിനിമ ലോകം അദ്ദേഹത്തെ സപ്പോർട്ട് ചെയ്തു കൊണ്ടാണ് എത്തുന്നത്.

Advertisements

ഇപ്പോൾ ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

‘ചെയ്ത ആക്ട് തെറ്റാണ്. ഉദ്ദേശ്യ ശുദ്ധി ഒരിക്കലും മോശമായിരുന്നില്ല. പൊതു സമൂഹത്തോടു മാപ്പ് പറയുന്നു. എന്റെ ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നു. ബിഗ്ബോസിലെ ഈ രംഗം നിങ്ങളിൽ പലർക്കും ഓർമ കാണും. സുരേഷ് ഗോപി വിഷയത്തിൽ ഞാൻ കാണുന്നതും ഇതാണ്. ചെയ്ത ആക്ട് തെറ്റാണ്. എന്നാൽ, ആ മനുഷ്യൻ ഒരിക്കലും ആരെയും അപമാനിക്കാൻ ചെയ്ത പ്രവർത്തി ആയി കാണാൻ എനിക്ക് കഴിയില്ല. ഹൃദയത്തിൽ നന്മ ഉള്ളവർ വേദനിക്കപ്പെടും’, അഖിൽ മാരാർ കുറിച്ചു.

നേരത്തെ മറ്റു പല താരങ്ങളും സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. അദ്ദേഹം അങ്ങനെ ഒരു വ്യക്തി അല്ലെന്നും , കൈവെച്ചത് മോശം തരത്തിൽ അല്ലെന്നും അവർ തന്നെ കുറിച്ചു. സുരേഷ് ഗോപിയും ഇത് വിവാദമായതോടെ മാപ്പ് പറഞ്ഞിട്ടുണ്ട് .

also readലക്ഷ്മിയായ് സ്വയം മനസ്സില്‍ കണ്ട് പിതൃവാത്സല്യത്തോടെ അങ്ങ് ചേര്‍ത്ത് പിടിച്ച് ഒരു ഫോട്ടോ എപ്പോഴെങ്കിലും എടുക്കണമെന്ന് ആഗ്രഹിച്ച് ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ ഈ ലോകത്തുണ്ട്; സുരേഷ് ഗോപിയെ പിന്തുണച്ച് മനോജ് കുമാര്‍

Advertisement