ആദ്യമായി നിർമിച്ച സിനിമയുടെ 17-ാം വാർഷികത്തിൽ നൗഷാദിനെ മരണം കവർന്നെടുത്തതിന്റെ വേദനയിൽ മലയാള സിനിമാ ലോകം

132

നൗഷാദ് ആദ്യമായി നിർമിച്ച സിനിമ പുറത്തിറങ്ങി കൃത്യം 17 വർഷം തികഞ്ഞ ദിവസത്തിൽ തന്നെ അദ്ദേഹത്തെ മരണം കവർന്നെടുത്തതിന്റെ വേദനയിലാണ് മലയാള സിനിമാ ലോകം. 2004 ഓഗസ്റ്റ് 27നായിരുന്നു മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’ എന്ന ചിത്രം പുറത്തിറങ്ങിയത്.

വ്യത്യസ്തമായ പ്രമേയവുമായി എത്തിയ കാഴ്ച ഒരു പരീക്ഷണ സിനിമയായിരുന്നതിനാൽ സംവിധായകൻ ബ്ലെസിയുടെ സുഹൃത്തുകൂടിയായ നൗഷാദും സേവി മനോ മാത്യുവും നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു.

Advertisements

ALSO READ

പാചക വിദഗ്ധനും സിനിമാ നിർമ്മാതാവുമായ നൗഷാദ് അന്തരിച്ചു, നൗഷാദിന്റെ അന്ത്യം ഭാര്യ മരിച്ച് രണ്ടാഴ്ചയാകുമ്പോൾ

2004ൽ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചലച്ചിത്രം കൂടെയായിരുന്നു കാഴ്ച . ബ്ലെസി എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു ഇത്. അക്കാലത്തിറങ്ങിയ സിനിമകളിൽ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ഈ ചിത്രം പ്രദർശന വിജയം നേടി. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്. ഒരു വൻദുരന്തം ചിലരിലേൽപ്പിക്കുന്ന പോറലുകളും അതിൽ സഹജീവികൾ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമാണ് കാഴ്ചയിലൂടെ സംവിധായകൻ പറഞ്ഞുവയ്ക്കുന്നത്.

2004ലെ കേരളസംസ്ഥാന സിനിമ അവാർഡിൽ കാഴ്ച ഒട്ടേറെ പുരസ്‌കാരങ്ങൾ നേടി. മികച്ച നവാഗത സംവിധായകൻ (ബ്ലെസി), മികച്ച നടൻ(മമ്മൂട്ടി), മികച്ച ബാലതാരങ്ങൾ (യഷ്, സനുഷ), ജനകീയ സിനിമ എന്നീ വിഭാഗത്തിലാണ് കാഴ്ച സംസ്ഥാന അവാർഡ് നേടിയത്. ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് ജനകീയ വോട്ടെടുപ്പിലൂടെ പ്രഖ്യാപിച്ച പുരസ്‌കാര പട്ടികയിലും കാഴ്ച ഇടംനേടി. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച പുതുമുഖ നായിക, മികച്ച ഛായാഗ്രാഹകൻ എന്നിവയാണ് കാഴ്ച കരസ്ഥമാക്കിയ ഏഷ്യാനെറ്റ് അവാർഡുകൾ. പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച മലയാളചിത്രത്തിനുള്ള പുരസ്‌കാരവും നേടി.

പാചക വിദഗ്ധൻ കൂടിയായ നൗഷാദ് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ നിരവധി സിനിമകൾ ബിഗ് സ്‌ക്രീൻ എന്ന ബാനറിൽ നിർമ്മിച്ചിട്ടുണ്ട്. ഷെഫ് കൂടിയായ നൗഷാദ് കൈരളി ചാനലിലും മറ്റ് ചാനലുകളിലും കുക്കറി ഷോകളിലൂടെ ശ്രദ്ധേയനുമാണ്. കൂടാതെ കാറ്ററിങ്, ഹോട്ടൽ ശൃംഖലയിലും സീവമായിരുന്നു.

ALSO READ

കാത്തിരിപ്പിന് ഒടുവിൽ നടി ചന്ദ്ര ലക്ഷ്മൺ വിവാഹിതയാവുന്നു, നടി ജീവിത പങ്കാളിയാക്കുന്നത് സീരിയലിലെ കാമുകൻ ടോഷ് ക്രിസ്റ്റിയെ

പലവിധ അസുഖങ്ങളുണ്ടായിരുന്ന അദ്ദേഹം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നാലാഴ്ചയോളമായി ചികിത്സയിലായിരുന്നു. ഏറെ ദിവസങ്ങളായി ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് രാവിലെയാണ് 55 കാരനായ മരണം സംഭവിച്ചത്. രണ്ടാഴ്ച മുമ്പാണ് ഹൃദയസ്തംഭനത്തെ തുടർന്ന് ഭാര്യ ഷീബ അന്തരിച്ചത്. പതിമൂന്ന് കാരിയായ നഷ്വയാണ് ഏക മകൾ.

പിതാവിന്റെ പാത പിന്തുടർന്നാണ് നൗഷാദ് പാചക രംഗത്തേക്ക് എത്തിയത്. റസ്റ്റോറന്റ് ശൃംഘല നടത്തിയിരുന്നത് ‘നൗഷാദ് ദ ബിഗ് ഷെഫ്’ എന്ന പേരിലായിരുന്നു.

 

Advertisement