ചാന്ദിനിയുടെ മരണ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് ഇപ്പോഴും കേരളക്കര. അതി ക്രൂരമായാണ് ആലുവയില്‍ വെച്ച് ഈ 5 വയസ്സുകാരിയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ കാണാനില്ല എന്ന വാര്‍ത്ത കേട്ടതോടെ തന്നെ, കുഞ്ഞിന് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയിരുന്നു. അപ്പോഴും തിരിച്ചു കിട്ടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷ വിപരീതമായി.
Also Read:മുണ്ടുമടക്കി മമ്മൂട്ടി; താര രാജാക്കന്മാരുടെ പുത്തന്‍ ഫോട്ടോ പങ്കുവെച്ച് നടി
സംഭവം നടന്നതിന് പിന്നാലെ പ്രതി അസഫാക് ആലമിനെ പോലീസ് അറസ്റ്റ് ചെയ്തു.
അസം സ്വദേശിയാണ് ഇയാള്‍. ഇയാള്‍ക്ക് പരമാവധി ശിക്ഷ കിട്ടണം എന്നാണ് ഈ വാര്‍ത്ത അറിഞ്ഞവര്‍ പറയുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ അഡ്വക്കേറ്റ് ബി ആളൂര്‍ വാദി ഭാഗത്തിന് ഒപ്പമാണ് എന്നുള്ള വാര്‍ത്തകള്‍ ആണ് പുറത്ത് വരുന്നത്.
താന്‍ വാദി ഭാഗം ഏറ്റെടുക്കും എന്ന് ആളൂര്‍ പറയുന്നു. താന്‍ ചാന്ദിനി മോള്‍ക്ക് ഒപ്പമാണെന്ന് പറഞ്ഞ ആളൂര്‍ ഇതേ കുറിച്ച് ഒരുപാട് വ്യക്തികളും സംഘടനകളും എന്നോട് സംസാരിച്ചുവെന്നും പറഞ്ഞു. ആ കൊച്ചുകുട്ടിയെ പിച്ചി ചീന്തിയ കപലികന് പരമാവധി ശിക്ഷയായ തൂക്കുകയര്‍ വാങ്ങി നല്‍കും അദ്ദേഹം പറഞ്ഞു.
തന്നെ ഒരിക്കലും പണം കൊണ്ടോ മറ്റ് കാര്യങ്ങള്‍ കൊണ്ടോ സ്വാധീനിക്കാന്‍ കഴിയില്ല. 12 വയസിന് മുകളില്‍ ബലാത്സംഗം ജീവപര്യന്തം ആണ്. ഇത് നിര്‍ഭയ കേസിനോട് അടുത്ത് നില്‍ക്കുന്ന കേസ് തന്നെ ആളൂര്‍ പറഞ്ഞു.
അതേസമയം ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ 5 വയസ് പ്രായമുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതി അസഫാക് , ഇവര്‍ താമസിച്ചിരുന്ന അതേ കെട്ടിടത്തില്‍ 2 ദിവസം മുന്‍പ് താമസിക്കാനെത്തിയതാണ്. ഇയാള്‍ ഇവിടെ നിന്നും പട്ടാപകല്‍ ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.