ബലാത്സംഗ കേസ്: യുവനടി ദിവ്യ പ്രഭ ചെയ്തത് ഇങ്ങനെ

66

കേരളത്തില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസാണ്. ആരോപണ വിധേയനായ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ സമരം തുടരുകയാണ്.

Advertisements

ഈ അവസരത്തില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ദിവ്യ പ്രഭ. കന്യസ്ത്രീയുടെ വേഷത്തിലുള്ള ഫോട്ടോ ഇട്ടാണ് ദിവ്യയുടെ പ്രതിഷേധം.

ടിവി സീരിയലിലൂടെ ശ്രദ്ധേയയായ ദിവ്യ പ്രഭ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‍കാരം ലഭിച്ച താരമാണ്. ഇതിഹാസ, വേട്ട, ടേക്ക് ഓഫ് തുടങ്ങിയ സിനിമകളില്‍ മികച്ച വേഷം കൈകാര്യം ചെയ്ത നടിയാണ് ദിവ്യ.

ബിഷപ്പിനെ അറസ്റ്റ് ചെയ്യും ഹൈക്കോടതിക്ക് സമീപം നടത്തുന്ന സമരം തുടരാന്‍ തന്നെയാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ തീരുമാനം.

സിറോ മലബാര്‍ സഭയിലെ വൈദികരടക്കം സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവ‍ര്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമരപന്തലിലെത്തിയിരുന്നു.

Advertisement