റോഡിൽ അഹങ്കാരം കാണിച്ച കെഎസ്ആർടിസി ഡ്രൈവറെ ചട്ടം പഠിപ്പിച്ച പെൺപുലി ഇതാണ്, പെരുമ്പാവൂർ സ്വദേശി സൂര്യ

13

പെരുമ്പാവൂർ: കെഎസ്ആര്‍ടിസി ഡ്രൈവറെ ചട്ടം പഠിപ്പിച്ച്‌ പെരുമ്പാവൂർ ഇരിങ്ങോള്‍ സ്വദേശിനി സൂര്യ. പെരുമ്പാവൂരിലെ ഫോട്ടോ പാര്‍ക്ക് സ്റ്റുഡിയോ ജീവനക്കാരിയായ സൂര്യ രാവിലെ ഓഫീസിലേക്ക് വരുന്ന വഴിയാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവരുടെ ട്രാഫിക് ലംഘനത്തിനെരെ പ്രതികരിച്ചത്.

റോങ് സൈഡിലൂടെയെത്തിയ കെഎസ്‌ആര്‍ടിസിയ്ക്കു മുന്നില്‍ ചങ്കുറപ്പോടെ തന്റെ സ്കൂട്ടറുമായി നിന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. യുവതി ബസിനു മുമ്ബില്‍ നിന്നും മാറുകയില്ലെന്നു മനസിലാക്കിയതോടെ ബസ് ഡ്രൈവര്‍ വാഹനം മാറ്റി കൊണ്ട് പോകുന്നതും ഇതില്‍ ദൃശ്യമാണ്. റോഡില്‍ ഏറ്റവും കൂടുതല്‍ വിഷമം നേരിടുന്നവരാണ് ഇരുചക്രവാഹനക്കാര്‍.
ഒന്ന് മുട്ടിയാല്‍ മറിഞ്ഞു വീഴുമെന്ന ഭയമുള്ളതു കൊണ്ട് പലപ്പോഴും ഇരുചക്ര ഡ്രൈവര്‍മാര്‍ പാതയരികു ചേര്‍ന്നും തെറ്റായ ദിശയിലൂടെ കേറിവരുന്ന ബസുകാര്‍ക്കു മുമ്ബില്‍ ഒതുക്കി കൊടുത്തുമൊക്കെയാണ് ലക്ഷ്യമെത്തുന്നത്. എന്നാല്‍ ഇരുചക്രമോടിക്കുന്നവര്‍ക്കും റോഡില്‍ കുറച്ചൊക്കെ മര്യാദ ലഭിക്കണമെന്നു വിളിച്ചുപറയുകയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്ന ഈ വിഡിയോ.

Advertisements

വിഡിയോ എവിടെ ചിത്രീകരിച്ചതാണെന്ന് കൃത്യമായി അറിയില്ലെങ്കിലും യുവതിയുടെ ചങ്കൂറ്റത്തിനു സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം അഭിനന്ദിക്കുകയാണ്. സിനിമാതാരം ഉണ്ണി മുകുന്ദനടക്കമുള്ളവര്‍ ഈ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് അനുകൂലമായി പ്രതികരിക്കുന്നവരും ധാരാളം. നേരിട്ടു കണ്ടെന്ന് അവകാശപ്പെടുന്ന ഒരു കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ.

സംഭവം നടന്നത് പെരുമ്പാവൂർ – വട്ടക്കാട്ടുപടി പഴയ മൂവാറ്റുപുഴ റോഡിലാണ്.

ഓട്ടോ സ്റ്റാന്റിനു പുറകില്‍ ഉള്ള മുസ്ലീം പള്ളിയുടെ മുന്നില്‍ സ്കൂള്‍ കുട്ടികളെ ഇറക്കുന്നതിനായി ഒരു സ്കൂള്‍ ബസ് നിറുത്തിയിരുന്നു. സ്കൂള്‍ ബസിനു പുറകില്‍ കഥയിലെ വില്ലനായ (എന്റെ കാഴ്ചപ്പാടില്‍ നായകനായ) KSRTC ബസ് വന്നു നിന്നു. ചെറിയ കുട്ടികള്‍ ഇറങ്ങാന്‍ സമയം കൂടുതല്‍ എടുക്കും എന്നതുകൊണ്ട് സ്കൂള്‍ ബസ് ഡ്രൈവര്‍ സിഗ്നല്‍ കൊടുത്തതു കൊണ്ടാണ് KSRTC ബസ് സ്കൂള്‍ ബസിനെ ഓവര്‍ ടേക്ക് ചെയ്യാനായി വന്നത്. പകുതിക്ക് മുകളില്‍ സ്കൂള്‍ ബസിനെ മറി കടന്ന KSRTC ബസിന്റെ മുന്നിലാണ് ഈ അഭ്യാസപ്രകടനം. ഇതിനിടയില്‍ സ്കൂള്‍ ബസ് ഇടതു വശത്തുകൂടെ കടന്നുപോവുകയും ചെയ്തു. ഒരിക്കലും ആ KSRTC ബസ് ഓവര്‍ സ്പീഡില്‍ അല്ലായിരുന്നു. ഏതൊരു വാഹനവും മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്തു കയറി വരുമ്ബോള്‍ എതിരെ വരുന്ന ശരാശരി മല്ലൂ ഡ്രൈവേഴ്സ് സ്വയം സ്പീഡോന്നു കൂട്ടി വെച്ചു കൊടുക്കും. Cheap complex. അതു തന്നെയാണ് ഇവിടേയും സംഭവിച്ചത് എന്നൊന്നും ഞാന്‍ പറയില്ല. യാദൃശ്ചികമായി സംഭവിച്ചതായിരിക്കാം.

റോഡില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഇറച്ചിയില്‍ മണ്ണു പറ്റും.
ഈ സംഭവം നേരില്‍ കണ്ട ഒരാള്‍ പോലും ആ സ്ത്രീ ചെയ്തതിനെ പൂര്‍ണമായി അംഗീകരിക്കില്ല.
എല്ലാ KSRTC ഡ്രൈവേഴ്സും ചെയ്യുന്നത് ശരിയെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ ഈ സംഭവത്തില്‍ ആ KSRTC ഡ്രൈവര്‍ മാന്യനാണ്. A good driver. മാന്യമായി ജോലി ചെയ്ത ഒരാളെയാണ് ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയ കരിവാരിത്തേച്ചത്.
ഡ്രൈവറ് ചേട്ടന് ഫുള്‍ സപ്പോര്‍ട്ട്
എന്ന്
ദൃക്സാക്ഷി
Ksrtc Auto stand Perumbavoor
ക്രെഡിറ്റ്‌:shinz mathew

Advertisement