നിരാലംബരായ കുടുംബത്തിന് വീട് വെയ്ക്കാനുള്ള സ്ഥലം വാങ്ങി നൽകി ‘നല്ലകുഞ്ഞുങ്ങൾ കൂട്ടായ്മ’

71

സ്വന്തമായി വീടില്ലാത്ത നൂറനാട് പഞ്ചായത്തിലെ നിരാലംബരായ ഒരു കുടുംബത്തിന് വീടുവെക്കാൻ 5 സെന്റ് സ്ഥലം വാങ്ങി നൽകിയിരിക്കുകയാണ് ‘ടീം നല്ലകുഞ്ഞുങ്ങൾ കൂട്ടായ്മ’. കോവിഡ് ബാധിതനായി അകാലത്തിൽ ഗൃഹനാഥൻ മ ര ണപ്പെടുകയും, തളർവാതം ബാധിച്ചു കിടപ്പിലായ ഗൃഹനാഥയും ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മോളും നാലാം ക്ലാസ്സിൽ പഠിക്കുന്ന മോനും ഉൾപ്പെട്ട വാടക വീട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിനാണ് ടീം നല്ലകുഞ്ഞുങ്ങൾ കൂട്ടായ്മ സ്ഥലം വാങ്ങി നൽകിയത്.

Also Read
വീണ നായരുടെ ശസ്ത്രക്രിയ പൂർത്തിയായി ; നിങ്ങളുടെ വലിയ സ്‌നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ലെന്ന് നടി

Advertisements

ആലപ്പുഴ ജില്ലയിലെ നൂറനാട് പഞ്ചായത്തിൽ, പുലിമേൽ കരയിൽ പ്രധാന റോഡിന്റെ സമീപത്തായി ആണ് കുടുംബത്തിനായി അഞ്ചു സെന്റ് സ്ഥലം കണ്ടെത്തിയത്. കുടുംബത്തിന്റെ പേരിൽ തീറാധാരം എഴുതി പേരിൽ കൂട്ടി കരമടച്ചുള്ള പ്രമാണമാണ് കൈമാറിയത്.

പുലിമേൽ വാങ്ങി നൽകിയ വസ്തുവിൽ വെച്ച് തന്നെ നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ സുരേഷിന്റെയും, വാർഡ് മെമ്പർ ശ്രീകലയുടെയും സാന്നിധ്യത്തിലാണ് വസ്തുവിന്റെ രേഖകൾ കുടുംബത്തിന് കൈമാറിയത്. മാതാവ് രതി തളർവാതം മൂലം കിടപ്പിലായതിനാൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന വിന്യയുടെയും, നാലാം ക്ലാസ്സിൽ പഠിക്കുന്ന സാരംഗിന്റെയും കൈയിലാണ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ വസ്തുവിന്റെ ആധാരം കൈമാറിയത്.

Also Read
വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ വീട്ടമ്മയേയും അവരുടെ 3 പിഞ്ചു മക്കളേയും ഉപേക്ഷിച്ച് നാട്ടിലേക്ക് വരില്ലെന്ന് ഇന്ത്യൻ വിദ്യാർത്ഥിനി നേഹ, കൈയ്യടിച്ച് ലോകം

തുടർന്നും ഈ കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം കൂടി സഫലമാക്കുന്നതിനായുള്ള പരിശ്രമത്തിലാണ് ഈ കൂട്ടായ്മ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അടക്കം ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടിയ പ്രവാസികളും, നാട്ടിലുമുള്ള ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ‘നല്ല കുഞ്ഞുങ്ങൾ കൂട്ടായ്മ’ ആലപ്പുഴ ജില്ല കേന്ദ്രമാക്കി കുറേ നാളുകളായി പ്രവർത്തിക്കുന്നു.

Advertisement