സിപിഎം കുടുംബ സംഗമത്തിൽ പങ്കെടുത്ത് നടി നവ്യ നായർ. സിപിഎം ഗുരുവായൂർ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് നവ്യ നായർ പങ്കെടുത്തത്. ചുവപ്പ് കൊടി ആവേശകരമാണെന്നും നടി പറഞ്ഞു.
എല്ലാം മറന്ന് കിടപ്പാടം ഒക്കെ വിറ്റ പാർട്ടിയെ കുറിച്ച് കേട്ടിട്ടില്ലേ, അതാണ് ഇഷ്ടപ്പെടുന്ന പാർട്ടി. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആഗ്രഹിക്കുന്നത്. നന്മയ്ക്ക് വേണ്ടിയും സമത്വത്തിന് വേണ്ടിയും കഷ്ടപ്പെടുന്നവന്റെ വേദന യഥാർഥമായി മനസിലാക്കിയിരുന്ന കാലം എന്നുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവെന്നും നവ്യ പറഞ്ഞു.
കമ്മ്യൂണിസത്തെ സംബന്ധിച്ചും മാർക്സിസത്തെക്കുറിച്ചും കൂടുതൽ പറയാൻ തനിക്ക് അറിയില്ലെങ്കിലും ചുവപ്പുകൊടി ഒരു ആവേശമാണെന്ന് താരം പറയുന്നു. വീടും കിടപ്പാടവും വിറ്റ് പ്രവർത്തിച്ചവരുടെ പാർട്ടിയെയാണ് താൻ ഇഷ്ടപ്പെടുന്നത്.
അത് ഒരിക്കലും മരിക്കരുതേ എന്നാണ് തന്റെ ആഗ്രഹമെന്നും നവ്യാ നായർ കൂട്ടിച്ചേർത്തു. കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ കാലം എന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും താരം വ്യക്തമാക്കി. ഇടയ്ക്ക് ചില വേദന വിഷമങ്ങൾ ഉണ്ടാകാറുണ്ട്. അത് ഒരിക്കലും ഉണ്ടാവരുതേ എന്ന് ആഗ്രഹിക്കുന്നതായും നടി കൂട്ടിച്ചേർത്തു. വേദിയിലേക്ക് കയറിവന്ന ഒരു ചുമട്ടുതൊഴിലാളി ചെരിപ്പ് അഴിച്ചിട്ടാണ് കയറിയത്. അദ്ദേഹം അത് ചെയ്തപ്പോൾ താൻ ശ്രദ്ധിച്ചെന്നും എല്ലാ വേദിയിലും തൊഴുതിട്ടാണ് കയറാറുള്ളതെന്നും അവർ പറഞ്ഞു.
തുടർന്ന് ഇന്ന് അങ്ങനെ ചെയ്തില്ലെന്ന് പറഞ്ഞ നവ്യാനായർ വേദിയെ തൊട്ടുതൊഴുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഏറ്റവും ഒടുവിൽ ആവേശത്തോടെ ലാൽസലാം പറഞ്ഞാണ് താരം പ്രസംഗം അവസാനിപ്പിക്കുന്നത്. കൂടാതെ വയലാറിന്റെ അശ്വമേധം എന്ന കവിതയിലെ ഏതാനും വരികളും നവ്യ വേദിയിൽ ആലപിച്ചു.