സിപിഎം പ്രവർത്തകനെ കൊ ല പ്പെ ടു ത്ത ിയ കേസിലെ പ്ര തി യെ ആരുമറിയാതെ ഒളിപ്പിച്ച് താമസിപ്പിച്ച യുവതിയെ കഴിഞ്ഞ ദിവസം പോ ലീ സ് അ റ സ്റ്റ് ചെയ്തിരുന്നു. പി എം രേഷ്മ എന്ന അധ്യാപികയാണ് പിടിലായത്.
പുന്നോൽ ഹരിദാസൻ വ ധ ക്കേ സി ലെ പ്രതിയായ ആർ എസ് എസ് പ്രവർത്തകൻ നിജിൽ ദാസിന് ഒളിച്ചുതാമസിക്കാൻ പി എം രേഷ്മ സൗകര്യമൊരുക്കിയത് എന്തും നേരിടാൻ ഉറച്ചു തന്നെ. പാർട്ടി ഗ്രാമത്തിൽ തന്റെ വീട്ടിൽ കൊ ല ക്കേ സ് പ്രതിയായ സുഹൃത്തിനെ താമസിപ്പിക്കുമ്പോൾ പിടിക്ക പെട്ടാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ചും പുന്നോൽ അമൃത വിദ്യാലയം അധ്യാപികയായ രേഷ്മക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
പ്രവാസിയായ പാലയാട് അണ്ടലൂർ ശ്രീനന്ദനത്തിൽ പ്രശാന്തിന്റെ ഭാര്യയാണ് പിഎം രേഷ്മ എന്ന 42കാരി. പിണറായി പാണ്ട്യാലമുക്കിലുള്ള രയരോത്ത് പൊയിൽ മയിൽപ്പീലി എന്ന വീട് ഇവർ അടുത്ത കാലത്ത് പണികഴിപ്പിച്ചതാണ്. ഇവിടെ നിലവിൽ ആൾതാമസം ഉണ്ടായിരുന്നില്ല.
എന്നാൽ, യുവതി ഇവിടെ പതിവായി വന്നുപോകാറുണ്ടായിരുന്നു. ഇതിൽ നാട്ടുകാർക്കോ അയൽവാസി കൾക്കോ സംശയവും തോന്നിയിരുന്നില്ല. ഈ മാസം 17 മുതലാണ് നിജിൽദാസിന് താമസിക്കാൻ രേഷ്മ സൗകര്യമൊരുക്കിയത്. ഭക്ഷണമടക്കം പാകം ചെയ്ത് എത്തിച്ചതായും വിവരമുണ്ട്. അധ്യാപിക പലപ്പോഴും ഈ വീട്ടിൽ വരുന്നത് കണ്ടതായി പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
വർഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പുന്നോൽ അമൃത വിദ്യാലയത്തിലേക്ക് നിജിൽദാസിന്റെ ഓട്ടോറിക്ഷയിൽ ആയിരുന്നു മിക്കദിവസവും രേഷ്മ എത്തിയത്. ബസ് സ്റ്റോപ്പിൽനിന്ന് സ്‌കൂളിലും തിരിച്ചും എത്തിക്കാൻ കൃത്യസമയത്ത് നിജിൽദാസ് എത്തുമായിരുന്നു.
ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അടുപ്പവും വെളിപ്പെടുത്തുന്നതാണ് ഫോൺ സംഭാഷണത്തിലെ വിവരങ്ങളും. മുഴുവൻ തെളിവും ശേഖരിച്ച ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച പുലർച്ചെ 3.30നാണ് പ്ര തി യെ പിടികൂടിയത്. രണ്ട് മാസമായി പ്ര തി ഒളിവിലായിരുന്നു. രേഷ്മ വഴിയാണു വീട്ടിൽ താമസിക്കാൻ നിഖിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെ ട്ടി ക്കൊ ല പ്പെ ടു ത്തിയത്. കേസിൽ 14ാം പ്രതിയാണു നിഖിൽ. കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലാകാനുണ്ട്. ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെ ട്ടി ക്കൊ ല പ്പെ ടു ത്തിയത്.
കൊ ല നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചനയിൽ പങ്കെടുത്ത ബിജെപി വാർഡ് കൗൺസിലർ ലിജേഷ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ എടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ജില്ലയിൽ കൊ ല യാ ളി ക ൾക്കായി പരിശോധന ശക്തമാക്കി. അടുത്ത ദിവസം തന്നെ ഗൂഢാലോചനയിൽ പങ്കെടുത്ത 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അ ക്ര മ ത്തി ലേക്കും കൊ ല പാ ത ക ത്തി ലേക്കും നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പിന്നെ അന്വേഷണം തണുപ്പൻ മട്ടിലായിരുന്നു. ആദ്യഘട്ടത്തിൽ ഉണ്ടായ ആവേശം പോലീസിന് ഇല്ലാതായി. കൊ ല യാ ളി സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന നിജിൽ ദാസിനെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.
ഇതിനിടെ ലിജേഷിന്റെ ബന്ധുവായ പൊലീസുകാരനിലേക്കും അന്വേഷണം നീണ്ടു. ആത്മജൻ എന്നയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഹരിദാസനെ കൊ ല പ്പെ ടു ത്തി യ തെ ന്ന് സിപിഎം കേന്ദ്രങ്ങൾ ആരോപിക്കുന്നുവെങ്കിലും ഈ വാദം പൊലീസ് തള്ളിക്കളയുകയാണ്.
രാത്രി സമയത്ത് ഭാര്യയുമായുള്ള വാട്‌സാപ് ബ ന്ധം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നിജിൽ ദാസിന്റെ ഭാര്യയുടെ ഫോൺ പരിശോധിച്ചതോടെയാണ് പ്ര തി വലയിലായത്. സൈബർ ടീമിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്ര തിയെ പിടികൂടിയത്. രാത്രി സമയത്ത് ഭാര്യയുമായി വാട്‌സാപ്പിൽ ബന്ധപ്പെടുന്നതു ശ്രദ്ധയിൽപെട്ടു.
തുടർന്ന് ഭാര്യയുടെ ഫോൺ പരിശോധിച്ചു. ഇതേ തുടർന്നാണു പ്രതി വലയിലായത്.ന്യൂ മാഹി എസ്ഐമാരായ വിപിൻ, അനിൽകുമാർ, സിപിഒമാരായ റിജീഷ്, അനുഷ എന്നിവരും പാർട്ടിയും ചേർന്നാണ് പ്രതി നിജിൽദാസിനെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ നിഖിൽദാസിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. വീട്ടുടമയായ രേഷ്മയെ രാത്രി തന്നെ മജിസ്‌ട്രേട്ടിനു മുന്നിലെത്തിച്ച് റിമാൻഡ് ചെയ്യിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ രാത്രി എട്ടരയോടെ ഇവരുടെ വീട് ആ ക്ര മി ക്ക പ്പെട്ടത് പൊലീസിനെ വീണ്ടും നാണം കെടുത്തുന്ന സംഭവമായി മാറി.