കൊല്ലം പരവൂരിൽ മൂന്നുവയസുള്ള മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും കാമുകനേയും പോലീസ് അ റ സ്റ്റ് ചെയ്തു. ഏഴുവർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്
കൊല്ലം പരവൂർ വില്ലേജിൽ കുറുമണ്ടൽ പുക്കുളം സുനാമി ഫ്‌ളാറ്റ് റിൻഷിദ മൻസിലിൽ റിൻഷിദ (23) ഇവരുടെ കാമുകനും അയൽവാസിയുമായ പുക്കുളം സുനാമി കോളനി ഫ്‌ളാറ്റ് എസ് എസ് മൻസിലിൽ ഷബീർ (23), എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഈ കഴിഞ്ഞ 17ന് രാത്രി റിൻഷിദാ മൂന്ന് വയസുളള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടിൽ നിന്നും പോകുകയായിരുന്നു. റിൻഷിദയുടെ ഭർത്താവ് വിദേശത്താണ്. യുവതിയുടെ മാതാവിന്റെ പരാതിയിൽ ഇവരെ കാണാതായതിന് പോലീസ് കേസെടുത്തു.
തുടർന്ന് ഇരുവരേയും വർക്കലയിൽ നിന്ന് പൊലീസ് പിടികൂടി. ഇരുവർക്കുമെതിരെ കുട്ടികളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതിന് ഇൻഡ്യൻ ശിക്ഷാ നിയമത്തിലേയും ജുവനൈൽ ജസ്റ്റീസ് ആക്ടിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചത്.
ഏഴുവർഷം ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയത്. പരവൂർ ഇൻസ്‌പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ നിതിൻ നളൻ, സിപിഒ സിന്ധു എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്.
ഷബീറിനെ കൊല്ലം ജില്ലാ ജയിലിലും റിൻഷിദയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും റിമാന്റ് ചെയ്തു.