ലിംഗസമത്വത്തെക്കുറിച്ചും, സംഘടനയുടെ നിയമാവലിയെക്കുറിച്ചും മോഹൻലാലിന് ഒന്നുമറിയില്ല: ഷമ്മി തിലകൻ

98

മലയാളത്തിന്റെ അഭിനയ കുതപതി തിലകന്റെ മകനും ഡബ്ബിംഗ് ആർട്ടിസ്റ്റും നടനുമാണ് ഷമ്മി തിലകൻ.
ഡബ്ബിംങ് ആർട്ടിസ്റ്റായെത്തി പിന്നീട് സിനിമയിൽ പ്രതിനായകനായി കടന്നുവരികയും തുടർന്ന് ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കാൻ ഷമ്മി തിലകന് കഴിഞ്ഞു.

സുരേഷ് ഉണ്ണിത്താന്റെ സംവിധാനത്തിൽ 1989ൽ പുറത്തിറങ്ങിയ ജാതകം എന്ന സിനിമയിലൂടെയാണ് താരം മലയാളയിൽ ഭാഗമാവുന്നത്. 31 വർഷത്തെ സിനിമ ജീവിതത്തിൽ ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. 2 സ്റ്റേറ്റ്‌സ് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.

Advertisements

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ആണ് ഇപ്പോൾ എല്ലായിടത്തും ചർച്ചാവിഷയം. ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ ഒരു പ്രസ്താവനയിലൂടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ഒരു നടിക്കെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനയെ വിമർശിച്ചു നടി പാർവതി രംഗത്തു വരുകയും അമ്മ സംഘടനയിൽ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ എന്തുകൊണ്ട് ഇത്രെയും ഗൗരവമേറിയ വിഷയങ്ങളിൽ അമ്മയുടെ പ്രസിഡന്റ് മൗനം പാലിക്കുന്നു എന്ന ചോദ്യത്തിന് ദി ക്യുവിന്റെ അഭിമുഖത്തിൽ ഷമ്മി തിലകൻ പറഞ്ഞ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്. ഷമ്മി തിലകന്റെ വാക്കുകൾ ഇങ്ങനെ:

മോഹൻലാൽ നിശ്ശബ്ദനായിരിക്കുന്നത് വിഷമമുണ്ടാക്കുന്നതാണെന്നും വിഡ്ഢിത്തം പറയുന്നവരെ സ്ഥാനങ്ങളിൽ വെച്ചുകൊണ്ടിരിക്കുകയാണ്. 2018 ൽ അമ്മ സംഘടനയുടെ മീറ്റിങ്ങിലേക്ക് മോഹൻലാൽ തന്നെ നേരിട്ട് വിളിച്ചിരുന്നു.

സംഘടനാപരമായ കാര്യങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലയെന്നും നിങ്ങളൊക്കെ നോക്കി കാര്യങ്ങൾ പറഞ്ഞുതന്നാൽ താൻ അതുപോലെ ചെയ്യാം എന്നും അദ്ദേഹം പറഞ്ഞു. അന്ന് പറഞ്ഞത് ശരി ആയിരിക്കുമെന്നും ഇപ്പോഴും ഇതേകുറിച്ചൊന്നും അറിയില്ല എന്നാണ് തോന്നുന്നത്. സംഘടനയുടെ നിയമാവലിയെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും അദ്ദേഹത്തിനൊരു ബോധവുമില്ലെന്നും ഷമ്മി പറയുന്നു.

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം ഇരിക്കരുതായിരുന്നു എന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
പ്രശ്നങ്ങളിൽ നിന്ന് മോഹൻലാൽ ഒളിച്ചോടുകയാണെന്നും സമൂഹത്തെ നേരിടാനുള്ള ബുദ്ധിമുട്ടുകൊണ്ടോ അതോ മറുപടി ഇല്ലാത്തതുകൊണ്ടാണോയെന്നന്നൊന്നും മനസ്സിലാകുന്നില്ല എന്ന് ഷമ്മി തിലകൻ സൂചിപ്പിക്കുകയുണ്ടായി.

Advertisement