പ്രവാസിയായ ഭർത്താവ് ഗൾഫിൽ എല്ലു മുറിയെ ജോലി ചെയ്യുന്നു, ഭാര്യ നാട്ടിൽ മോഷ്ടാവ് മുജീബിനൊപ്പം, ഞെട്ടിക്കുന്ന സംഭവം

46

ഗൾഫിൽ എല്ലു മുറിയെ പ്രവാസിയായ ഭർത്താവ് പണി എടുക്കുമ്പോൾ നാട്ടിലെ ഭാര്യ അയാളെ ചതിക്കുന്ന സംഭവം ഇപ്പോൾ പതിവു വാർത്തയാണ്. ഗൾഫിൽ ചേട്ടൻ സമ്പാദിക്കുന്ന പണം എല്ലാം നാട്ടിലുരുന്ന് വാങ്ങി സുഖ ജീവിതം നയിച്ച ഒരു പ്രവാസിയുടെ ഭാര്യയുടെ മുഖം മൂടി അഴിഞ്ഞു വീണത് പുഷ്പഗിരി ഏഴാം മൈലിൽ.

ഗൾഫിലുള്ള ഭർത്താവിനെ ചതിച്ച് കാമുകനുമായി അടുപ്പത്തിലായി. തുടർന്ന് ഇവരുടെ ആഢംബര ജീവിത ചിലവു താങ്ങാൻ ആകാതെ കാമുകൻ മോഷണം തുടങ്ങി. പണം ധാരാളം കൈയ്യിലിലും ആസ്തിയുമായും ഉള്ള സ്ഥലത്തേ പ്രധാനി തന്നെയായിരുന്നു കാമുകൻ. പുഷ്പഗിരി സ്വദേശിയും പരിയാരം ഓണപ്പറമ്പിൽ താമസക്കാരനുമായ മാടാളൻ പുതിയ പുരയിൽ അബ്ദുൾ മുജീബ് എന്ന് 42കാരനായിരുന്നു പ്രവാസിയുടെ കുടുംബം തകർത്ത് ഈ കഥയിലെ വില്ലൻ.

Advertisements

പുഷ്പഗിരി ഏഴാംമൈലിലെ പ്രവാസിയുടെ ഭാര്യയുമായുള അടുപ്പം മുജീബിനെ നല്ല ഒന്നാന്തിരം മോഷ്ടാവാക്കി. പണക്കാരനായ മുജീബ് കാമുകിയെ പരിചരിക്കാനും സന്തോഷിപ്പിക്കാനും പണം കൈയ്യിൽ നിന്നും എടുക്കില്ല. ഇത്തരം ചിലവുകൾക്ക് പണം കണ്ടെത്താൽ മോഷണം തുടങ്ങി ഉടുവിൽ പിടിക്കപ്പെടുകയായിരുന്നു. ദേശീയപാതയോരത്ത് നഗരമധ്യത്തിലായി കൂറ്റൻ ഷോപ്പിങ് മാൾ, നിടുവാലൂരിൽ ഏക്കർ കണക്കിന് എസ്റ്റേറ്റ്, ഐസ് ക്രീം കമ്പനിയുടെ പാർട്ണർഷിപ്പ്.

ഇത്രയൊക്കെ സെറ്റപ്പുണ്ടായിട്ടും പുതിയ പുരയിൽ അബ്ദുൾ മുജീബ് മോഷ്ടിക്കാൻ ഇറങ്ങിയതും പിടിക്കപ്പെട്ടതും നാട്ടിൽ ആർക്കും വിശ്വസിക്കാൻ ആയില്ല. കോടികളുടെ സ്വത്തും പണവും ഒക്കെയുള്ള മനുഷ്യൻ ഇത്രക്ക് അധപതിക്കുമോ. എന്നാൽ പോലീസ് പിടിയിലായ അബ്ദുൾ മുജീബ് എല്ലാം തുറന്ന് പറഞ്ഞപ്പോൾ എല്ലാരും ഞെട്ടി. ഏഴാംമൈലിലെ ഒരു പ്രവാസിയുടെ ഭാര്യയുമായി ഉണ്ടായ അവിഹിതബന്ധമാണ് തന്നെ ആർഭാട ജീവിതത്തിലേക്ക് തള്ളിവിട്ടതെന്നു കാർ തകർത്ത് കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി മുജീബ് പറയുന്നു.

ഇതോടെ ഗൾഫിലെ ഭർത്താവിനെ ചതിച്ച് കാമുകനുമായി ജീവിച്ച യുവതിയേയും നാട്ടിൽ തിരിച്ചറിഞ്ഞു. യുവതിക്ക് പണവും ഒരു കാറും മുജീബ് വാങ്ങി കൊടുത്തിരുന്നു. കാറുകളുടെ ചില്ലുകൾ തകർത്ത് കിട്ടുന്നതെല്ലാം കൈക്കലാക്കി. ജനത്തിരക്കേറിയ കേന്ദ്രങ്ങളിൽ നിർത്തിയിട്ട കാറുകളുടെ ഗ്ലാസുകൾ തകർത്തും വാതിൽ തുറന്നും 20 ഓളം കവർച്ചയാണ് എം പി അബ്ദുൾ മുജീബ് നടത്തിയത്.

യൂട്യൂബിൽനിന്നാണ് സ്റ്റീൽ സ്‌കെയിൽ ഉപയോഗിച്ച് കാറുകളുടെ വാതിലുകൾ തുറക്കുന്ന വിദ്യ സ്വായത്തമാക്കിയത്. 2019 ജനുവരി 17 ന് സയ്യിദ് നഗറിൽ വിവി അബ്ദുള്ളയുടെ കാർ തകർത്ത് രണ്ടേകാൽ ലക്ഷം കവർന്നത്. ഉമ്മർകുട്ടിയുടെ ഇന്നോവ ക്രിസ്റ്റയുടെ പിൻനിരയിലെ സീറ്റിനരികിലുള്ള ചില്ല് തകർത്ത് മൂന്ന് ലക്ഷം രൂപയും രേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ചു.

ഈ കേസിന് ശേഷം പൊലീസ് അന്വേഷണം നടന്നുവെങ്കിലും പ്രതിയെ കണ്ടെത്താനുള്ള സൂചന പോലും ലഭിക്കാതിരുന്നതോടെ ആത്മവിശ്വാസത്തോടെ മുജീബ് മോഷണം തുടരുകയായിരുന്നു. അതിനിടയിൽ ഏഴാംമൈലിലെ യുവതിയുടെ ബന്ധുക്കളിൽ നിന്നും ഇയാൾക്ക് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ഒന്നിന് മന്നയിലെ വ്യാപാരിയിൽ നിന്ന് കവർച്ച നടത്തിയ പണം ആഡംബരജീവിതത്തിനാണ് ചെലവഴിച്ചത്.

തളിപ്പറമ്പ് ഡിവൈഎസ്പി കെടി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ ചോദ്യംചെയ്യലിൽ രണ്ടു കാറുകൾ തകർത്ത് 18,000 രൂപ കവർന്ന സംഭവത്തിലുൾപ്പെടെ ഇയാൾ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. സ്നേക്ക് പാർക്കിന് സമീപം നിർത്തിയിട്ട ചുഴലി ചാലുവയൽ സ്വദേശി കുറ്റിയത്ത് ഹൗസിൽ കെ തോമസിന്റെ കെഎൽ 11 എഎൽ 5855 മാരുതി ആൾട്ടോ കാറിലാണ് ആദ്യം കവർച്ചയ്ക്ക് ശ്രമം നടന്നത്.

ഈ സംഭവത്തിനുശേഷം പറശിനിക്കടവ് പാലത്തിനു സമീപം നിർത്തിയിട്ട കാടാച്ചിറ സ്വദേശി പ്രവീൺകുമാറിന്റെ മാരുതി 800 കാർ തകർത്താണ് പണം കവർന്നത്. പ്രവീൺകുമാറിന്റെ 17,000 രൂപയും സഹോദരിയുടെ 1000 രൂപയും ഉൾപ്പെടെ 18,000 രൂപയാണ് കവർന്നത്. കഴിഞ്ഞ മാസം 31 ന് രാത്രി രാജരാജേശ്വര ക്ഷേത്രപരിസരത്ത് നടന്ന കവർച്ചയ്ക്കു ശേഷമാണ് വ്യാഴാഴ്ച രണ്ടു കവർച്ചകൾ നടന്നത്.

ഐഫോൺ ഉൾപ്പെടെ രണ്ട് മൊബൈൽ ഫോണുകളും പിൻനമ്പർ ഉൾപ്പെടെ രേഖപ്പെടുത്തിയ എടിഎം കാർഡുകളും വിദേശ ഡ്രൈവിംഗ് ലൈസൻസുമുൾപ്പെടെ വിലപ്പെട്ട രേഖകളുള്ള ബാഗും 3000 രൂപയുമാണ് കവർന്നത്. ഇവ പിന്നീട് രാത്രി പന്ത്രണ്ടോടെ സാൻജോസ് സ്‌കൂൾ വളപ്പിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇങ്ങനെ നിരവധി മോഷണം നടത്തിയ കള്ളനാണ് ഒടുവിൽ പിടിയിലായത്.

Advertisement