നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടിൽ ഉണ്ട്, നിനക്ക് ഒക്കെ എല്ലിന്റെ ഇടയിൽ കുത്തലാണ്, പാർവ്വതിക്കും കൂട്ടർക്കും എതിരെ ആഞ്ഞടിച്ച് ആദിത്യൻ ജയൻ

273

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ഭാവനയെ കുറിച്ച് ഇടവേള ബാബു നടത്തിയ പരാമർശം മലയാള സിനിമയിൽ ഏറെ വിവാദം സ്യഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മലയാളം ന്യൂസ് ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഇടവേള ബാബുവിന്റെ വിവാദ പരാമർശം.

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ ഭാവന ഉുണ്ടാകില്ലെന്നായിരുന്നു ബാബു പറഞ്ഞത്. ഭാവനയിപ്പോൾ അമ്മയിൽ അംഗമല്ലെന്നും മരിച്ച് പോയവർ തിരിച്ച് വരില്ലെന്നുമായിരുന്നു ഇടവേള ബാബു കൂട്ടിചേർത്തത്.

Advertisements

ഇതേതുടർന്ന് നടി പാർവതി സംഘടനയിൽ നിന്ന് രാജിവെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ പാർവതിക്ക് പിൻതുണയുമായി സംഘടന നിലപാട് വ്യക്തമാക്കണമെന്നറിയിച്ച് കൊണ്ട് രേവതി, പത്മപ്രിയ എന്നിവർ കത്തയച്ചിരുന്നു.

ഇതാണ് ഇപ്പോൾ വൻ വിവാദിലെത്തി നിൽക്കുന്നത്. ഇതിനിടയിൽ നടൻ ആദിത്യൻ ജയൻ പങ്ക് വച്ച ഒരു കമന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.’നിനക്ക് ഒക്കെ എല്ലിന്റെ ഇടയിൽ കുത്തലാണ്. നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടിൽ ഉണ്ട്. നിന്റെ ഒക്കെ പാത്രം കഴുകൽ മുതൽ ലൈറ്റ് പിടിക്കുന്ന കുറേപ്പേര് ഉണ്ട് ഇവിടെ പട്ടിണിയാണ് ജോലി ഇല്ലാതെ, ഇതിനൊക്കെ ഒരു ചർച്ച വയ്ക്കരുത്.

ഈ നാല് പേർക്ക് വേറെ എന്തോ പ്രശ്‌നങ്ങൾ ഉണ്ട് ഇടവേള ബാബു എന്താണ് തെറ്റുപറഞ്ഞതന്നും ആദിത്യൻ ചോദിക്കുന്നു. ഒപ്പം, ഒരു പുതിയ സംഘടന ഉണ്ടാക്ക് അമ്മയ്ക്കു പകരം അച്ഛൻ അതിനു തലപ്പത്തു നിങ്ങൾ കയറി ഇരിക്ക്.

നിങ്ങൾക്കു വേണ്ടത് അതാണ്, നിങ്ങൾ പ്രോബ്ലം ക്രിയേറ്റേഴ്‌സ് അതുകൊണ്ടു ആരും മൈൻഡ് ചെയ്യില്ല, ഫസ്റ്റ് സ്വന്തം ഫാമിലിയിൽ വില ഉണ്ടാക്കിയെടുക്കു, നിങ്ങൾക്ക് ദിലീപിനെ പുറത്താക്കാൻ പറഞ്ഞു അദ്ദേഹം അതിനു മുന്നേ രാജി വെച്ച് പോയി ,നിങ്ങൾക്കു ഇനി എന്ത് വേണം എന്നാണ് ആദിത്യൻ ചോദിക്കുന്നത്.

അതേ സമയം നടിക്ക് എതിരായ ഇടവേള ബാബുവിന്റെ പരാമർശത്തിൽ അമ്മ നേതൃത്വം തുടരുന്ന മൌനത്തിനെതിരെ തുറന്ന കത്തുമായി രേവതിയും പത്മപ്രിയയും രംഗത്തെത്തിയിരുന്നു. അമ്മ സംഘടനയിലെ അംഗമായ പാർവ്വതി തിരുവോത്ത് ഇടവേള ബാബുവിന്റെ പരാമർശങ്ങളിൽ എതിർപ്പ് വ്യക്തമാക്കി സംഘടനയിൽ നിന്ന് രാജി വച്ച ശേഷവും നേതൃത്വം തുടരുന്ന മൌനത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ളതാണ് കത്ത്.

സുഹൃത്തുക്കളെ, ഞങ്ങളുടെ തന്നെ സംഘടനയിൽ നിന്നുണ്ടായ ചിലരുടെ മനോഭാവത്തെ ഞങ്ങൾ അഭിമുഖീകരിക്കുകയാണ്. അത് പൊതുവിടത്തിൽ സംസാരിക്കേണ്ട കാര്യമാണ്. സഹപ്രവർത്തകരോടും സ്ത്രീകളോടുമുള്ള ഞങ്ങളുടെ സഹപ്രവർത്തകരുടെ മനോഭാവത്തെ കുറിച്ച് തുറന്ന് പറയുന്നത് തന്നെയാണ് മാറ്റങ്ങൾക്ക് കാരണമാകുകയെന്നാണ് വിശ്വാസം.

അമ്മയിൽ നിന്നുള്ള അംഗമെന്ന നിലയിൽ ഇന്നലെ ഞങ്ങളുടെ സഹപ്രവർത്തകയായ പാർവതി നൽകിയ രാജി, 2018 ൽ തുടങ്ങിയ ഒരു യാത്രയിലേക്കും അന്ന് അതിജീവിച്ചവളുടെ രാജിയിലേക്കും ഞങ്ങളെ തിരികെ കൊണ്ടുപോയി. നടിയുമായി ബന്ധപ്പെട്ട സംഭവത്തിന് ശേഷം അതീവ വിഷമത്തോടെ അമ്മയിൽ നിന്ന് രാജിവച്ചതിന് സമാനമായ 2018 ലെ സാഹചര്യത്തിലേക്കാണ് പാർവതിയുടെ രാജിയും എത്തി നിൽക്കുന്നത്.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളേക്കുറിച്ച് ആരോഗ്യപരമായ ചർച്ചകൾ നടക്കാൻ ഒരു ഇടം ഒരുക്കിയതായിരുന്നു ആ രാജി. എന്നാൽ അമ്മയുടെ നേതൃത്വത്തിന്റെ നിലപാട് ഒരു ചർച്ചകളിലും കാണാൻ സാധിച്ചില്ല. ചലച്ചിത്രമേഖലയിലെ അഭിനേതാക്കൾ എന്ന നിലയിൽ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് ക്രിയാത്മക അവബോധം സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെ ഒരു യാത്ര ഞങ്ങൾ ആരംഭിച്ചു.

മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത, പൊതുവേദിയിൽ ചർച്ചകൾക്കുള്ള ഇടം സൃഷ്ടിക്കുന്നതുകൊണ്ട് തന്നെ ഞങ്ങളുടെ ആ ശ്രമങ്ങൾ ഫലപ്രദമായിരുന്നു. എന്നാൽ മുൻ കാലങ്ങളിലെന്ന പോലെ തന്നെ അമ്മയുടെ ജനറൽ സെക്രട്ടറി സമീപകാലത്ത് നൽകിയ ഒരു അഭിമുഖം വീണ്ടും അപകടകരമായ ഒരു മാതൃക നൽകിയിരിക്കുകയാണ്.

50 ശതമാനത്തോളം വനിതാ അംഗങ്ങളുള്ള ചലച്ചിത്രമേഖലയിലെ ഏക സംഘടനയെന്ന നിലയിൽ അവരെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ഒരു നടപടിയും സ്വീകരിച്ചില്ല എന്നുമാത്രമല്ല പകരം അവരേയും അവരുടെ പ്രശ്‌നങ്ങളെയും പൊതുവായി അന്യവൽക്കരിക്കാനും പരിഹസിക്കാനും എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്തു.

ഒരു സംഘടനയെന്ന നിലയിൽ അമ്മ സംഘടന കൂട്ടായി അഭിമുഖീകരിക്കുന്ന ഒരു വിഷയമായിട്ടുകൂടി മുഴുവൻ നേതൃത്വവും മിണ്ടാതിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഞങ്ങളുടെ സഹപ്രവർത്തകരും മാധ്യമങ്ങളും നിങ്ങൾ എന്താണ് മിണ്ടാതിരിക്കുന്നതെന്ന് ഞങ്ങൾ രണ്ടുപേരോടും ചോദിക്കുന്നു,

ഇത് പത്മപ്രിയയയോ അല്ലെങ്കിൽ രേവതിയോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പ്രതികരിക്കുകയോ രാജിവെക്കുകയോ ചെയ്യേണ്ട കാര്യമാണോ? ഒരുപക്ഷേ അതെയെന്നായിരിക്കാം. എന്നാൽ ഈ സന്ദർഭത്തിൽ ഞങ്ങളെ ചോദ്യം ചെയേണ്ടതിന് പകരം അമ്മ നേതൃത്വം ആദ്യം അവരുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.

ഞങ്ങളെ ചോദ്യം ചെയ്യുന്നതിനുപകരം, അവർ സ്വയം ചോദ്യം ചെയ്യുകയും അവരുടെ കാഴ്ചപ്പാടുകൾ ഞങ്ങളുമായി പങ്കിടുകയും ചെയ്യേണ്ട സമയമാണിത്. ഞങ്ങൾ രണ്ടുപേരും അമ്മ നേതൃത്വത്തിലുള്ള ഓരോ അംഗത്തിനും (ഈ കുറിപ്പിന്റെ അവസാനം പട്ടികപ്പെടുത്തിയിരിക്കുന്നു) ഇനിപ്പറയുന്ന ചോദ്യങ്ങളടങ്ങുന്ന ഒരു കത്തയച്ചിട്ടുണ്ടെന്നാടിരുന്നു കുറിപ്പ്.

Advertisement