ജോലി ലഭിച്ചെന്ന് പിഎസ്‌സിയുടെ വ്യാജ ഉണ്ടാക്കിയ രാഖി ജഗജില്ലി, വ്യാജ രേഖകളുടെ റാണി, അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

3599

വ്യാജ രേഖയുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ ജോലിക്കെത്തിയ പിടിയിലായ യുവതിയെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്ത്. പിഎസ്‌സിയുടെ വ്യാജ അഡൈ്വസ് മെമ്മോയും നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എൽഡി ക്‌ളാർക്ക് ജോലിയിൽ പ്രവേശിക്കാൻ എത്തിയ വാളത്തുംഗൽ ഐശ്വര്യയിൽ ആർ രാഖി എന്ന 25കാരിയെ ആണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്.

താലൂക്ക് ഓഫീസിൽ രാഖി സമർപ്പിച്ച രേഖകൾ പരിശോധിക്കുന്നതിന് ഇടെ സംശയം തോന്നിയ തഹസിൽദാർ പിഎസ്‌സി ഓഫീസിൽ ബന്ധപ്പെട്ടു. നിയമന ഉത്തരവ് നൽകിയിട്ടില്ല എന്നായിരുന്നു മറുപടി. ഇതോടെ നേരിട്ട് പിഎസ്‌സി ഓഫീസിൽ പോയി കാര്യം തിരക്കാണ് അദ്ദേഹം രാഖിയോട് ആവശ്യപ്പെട്ടു.

Advertisements

ഇതോടെ ഉച്ചയോടെ ആണ്ടാമുക്കത്തെ പിഎസ്‌സി ഓഫീസിലെത്തിയ രാഖിയും കുടുംബവും മൊബൈൽ ഫോണിലുള്ള രേഖകളാണ് കാണിച്ചത്. എന്നാൽ യഥാർത്ഥ റാങ്ക് ലിസ്റ്റിൽ 22ാം റാങ്ക് നേടിയത് അമൽ എന്ന വ്യക്തിയാണ്. ഈ സ്ഥാനത്ത് രാഖിയുടെ പേര് കൃത്രിമമായി ചേർക്കുക ആയിരുന്നുവെന്നും കണ്ടെത്തി.

Also Read
ഞാന്‍ മറ്റ് ദൈവങ്ങളെ ആരാധിച്ചതുകൊണ്ടാണ് പപ്പ മരിച്ചതെന്ന് പറയുന്നു, ഇങ്ങനെയൊക്കെ ചിന്തിക്കുന്നവര്‍ നമുക്കിടയിലുണ്ടല്ലോ എന്ന് ആലോചിച്ചുപോയി, മനസ്സിനെ വേദനിപ്പിച്ച സംഭവം തുറന്ന് പറഞ്ഞ് റിമി ടോമി

ഇതോടെ യുവതി കുടുങ്ങുകയായിരുന്നു. ഉത്തരവിൽ അതോറിട്ടിയുടെ സ്ഥാനത്ത് ജില്ലാ റവന്യു വകുപ്പ് ഓഫീസർ എന്നാണ് രേഖ പെടുത്തിയിരിക്കുന്നത്. എന്നാൽ റവന്യു വകുപ്പിൽ ഇത്തരമൊരു തസ്തികയില്ല. ജില്ലാ കളക്ടറാണ് നിയമന അധികാരി.

ഇതിനിടെ രാഖിയും കുടുംബവും മാദ്ധ്യമങ്ങളെയും ഈസ്റ്റ് പൊലീസിനെയും ഫോണിൽ വിളിച്ചു. ഈസ്റ്റ് പൊലീസെത്തി രാഖിയെയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്തു. രാഖിയുടെ കുടുംബത്തിനും ഭർത്താവിനും രേഖകൾ വ്യാജമാണെന്ന വിവരം അറിയില്ലെന്നാണ് പോലീസ് നിഗമനം.

സെക്രട്ടേറിയേററ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 102-ാം റാങ്കുണ്ടെന്ന് രാഖി പറഞ്ഞിരുന്നു. എന്നാൽ രാഖി പരീക്ഷ എഴുതി എന്ന് പറയുന്ന സ്‌കൂളിൽ ആ ദിവസം പരീക്ഷ നടന്നിട്ടില്ല. അതേ സമയം 2022 ആഗസ്റ്റ് ഒന്നിന് ഇറങ്ങിയ എൽഡി ക്‌ളാർക്ക് ലിസ്റ്റിൽ 22ാം റാങ്കുകാരിയാണെന്നും റവന്യു വകുപ്പിൽ നിയമന ഉത്തരവ് ലഭിച്ചെന്നും അവകാശപ്പെട്ടാണ് ഇവരെത്തിയത്.

രാഖിയുടെ കള്ളത്തരം മനസിലാക്കിയ തഹസിൽദാർ ജില്ലാ കളക്ടർക്കും കരുനാഗപ്പള്ളി പൊലീസിലും പരാതി നൽകുക ആയിരുന്നു. ഇതിനിയെ ഉച്ചയോടെ ആണ്ടാമുക്കത്തെ പിഎസ്‌സി ഓഫീസിലെത്തിയ രാഖിയും കുടുംബവും മൊബൈൽ ഫോണിലുള്ള രേഖകളാണ് കാണിച്ചത്. അസൽ കാണിക്കാൻ തയ്യാറായില്ല.

Also Read
ആർജെ മാത്തുക്കുട്ടിക്ക് കല്യാണം, വിവാഹ നിശ്ചയം കഴിഞ്ഞു, വധു ആരാണെന്ന് അറിയാമോ

യഥാർത്ഥ റാങ്ക് ലിസ്റ്റിൽ 22ാം റാങ്ക് നേടിയത് അമൽ എന്ന വ്യക്തിയാണ്. ഈ സ്ഥാനത്ത് രാഖിയുടെ പേര് കൃത്രിമമായി ചേർക്കുക ആയിരുന്നു. അഡൈ്വസ് മെമ്മോയിലെ നമ്പർ പിഎസ്‌സിയുമായി ബന്ധമുള്ളതല്ലെന്നും നിയമന ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റ് റവന്യു വകുപ്പിലേതല്ലെന്നും പഞ്ചായത്ത് എൽഡി ക്ലാർക്ക് പോസ്റ്റിലേതാണെന്നും അധികൃതർ വ്യക്തമാക്കി.

ഉത്തരവിൽ അതോറിട്ടിയുടെ സ്ഥാനത്ത് ജില്ലാ റവന്യു വകുപ്പ് ഓഫീസർ എന്നാണ് രേഖ പെടുത്തി യിരിക്കുന്നത്. എന്നാൽ റവന്യു വകുപ്പിൽ ഇത്തരമൊരു തസ്തികയില്ല. ജില്ലാ കളക്ടറാണ് നിയമന അധികാരി. ഇതിനിടെ രാഖിയും കുടുംബവും മാദ്ധ്യമങ്ങളെയും ഈസ്റ്റ് പൊലീസിനെയും ഫോണിൽ വിളിച്ചു.

ഈസ്റ്റ് പൊലീസെത്തി രാഖിയെയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്തു. രേഖകൾ വ്യാജം ആണെന്നും ചോദ്യം ചെയ്യലിൽ രാഖി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ജോലി ലഭിക്കാത്തതിൽ ഉള്ള മാനസിക സംഘർഷത്തിൽ ആണ് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയത് എന്നും പൊലീസ് വ്യക്തമാക്കി.

കൺട്രോൾ റൂം സിഐ ബിജു, ഈസ്റ്റ് എസ്‌ഐ വിജെ ദിപിൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഭർത്താവിനെ ചോദ്യ ചെയ്ത ശേഷം വിട്ടയച്ചു. സെക്രട്ടേറിയറ്റ് റാങ്ക് ലിസ്റ്റിലും കൃത്രിമം സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലും കൃത്രിമ രേഖകൾ ചമച്ചതായി രേഖയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

മൊബൈൽ ആപ്പ് വഴിയാണ് വ്യാജരേഖ നിർമ്മിച്ചത്. തുടർന്ന് സ്വന്തം മേൽവിലാസത്തിലേക്ക് അയയ്ക്കുകയായിരുന്നു. ഇതിൽ മറ്റുള്ളവർക്ക് പങ്കില്ലെന്നാണ് പ്രാഥമിക വിവരം.

നെറികേട് കാണിച്ച് കുഞ്ചാക്കോ ബോബൻ, രണ്ടരക്കോടി രൂപ വാങ്ങിയിട്ട് ചെയ്തത് ഇങ്ങനെ, ചാക്കോച്ചന് എതിരെ തുറന്നടിച്ച് പദ്മിനി നിർമ്മാതാവ്:

Also Read

25 ദിവസത്തേക്ക് 2.5കോടിയാണ് പ്രതിഫലം, എന്നിട്ടും ചിത്രത്തിന്റെ പ്രൊമോഷന് വന്നിട്ടില്ല, യൂറോപ്പില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങിനടക്കുകയാണ്, കുഞ്ചാക്കോ ബോബനെതിരെ ഗുരുതര ആരോപണവുമായി നിര്‍മ്മാതാവ്

Advertisement