തിരുവല്ല: വഴിയരികൾ കണ്ണുകാണാതെ തപ്പിത്തടഞ്ഞ അന്ധനായ ഒരു വൃദ്ധനെ കെഎസ്ആർടിസി ബസിൽ കൈപിടിച്ചു കയറ്റിയ ഒരു യുവതിയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ മുഴുവൻ വൈറലായി മാറിയിരുന്നു. കഴിഞ്ഞ ഒരു ദിവസം തിരുവല്ലയിൽ ആയിരുന്നു ഈ സംഭവം.
സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതിനെ തുടർന്ന് തിരുവല്ല ജോളി സിൽക്‌സിലെ ജീവനക്കാരി സുപ്രിയയാണ് ഈ യുവതി എന്നുള്ള കാര്യം പുറത്തറിയുന്നത്. ഏതായാലും സുപ്രിയയുടെ നന്മയുള്ള പ്രവർത്തിയെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും രംഗത്തെത്തിയത്.
ഇപ്പോളിതാ സുപ്രിയ ചെയ്ത നന്മ പ്രവർത്തിയ്ക്ക് ഇരട്ടി മധുരവുമായി എത്തിയിരിക്കുന്നത് ജോയ് ആലുക്കാസാണ്. സുപ്രിയ നന്മ പ്രവർത്തി ചെയ്യുന്നതിന്റെ ദൃശ്യം കണ്ടതിനെ തുടർന്ന് ജോയി ആലുക്കാസ് ഉടമ സുപ്രിയയ്ക്കും കുടുംബത്തിനും വീട് നിർമ്മിച്ചു നൽകാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
സുപ്രിയെയും കുടുംബത്തെയും ജോയി ആലുക്കാസിന്റെ തൃശ്ശൂരുള്ള ഹെഡ് ഓഫീസിൽ വിളിച്ചു വരുത്തുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. തുടർന്ന് സുപ്രിയയ്ക്ക് ജീവിതത്തിലെ ഏറ്റവും വലിയൊരു സർപ്രൈസ് സമ്മാനം നൽകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഒടുവിൽ സുപ്രിയയെ തേടിയെത്തിയത് തന്റെ സ്വപ്നമാണ്. ഇത്രയും വലിയ ഒരു സർപ്രൈസ് ആയിരിക്കുമെന്ന് ജീവിതത്തിൽ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും സുപ്രിയ പറഞ്ഞു. ആളുകൾ നല്ല വാക്കുകൾ പറഞ്ഞുവെന്നും സാറിന്റെ അഭിനന്ദനം ഒരിക്കലും എനിക്ക് മറക്കാൻ ആവില്ലെന്ന് സുപ്രിയ പറയുന്നു.
വെറും നിസ്സാരമെന്ന് കരുതി ചെയ്ത ഒരു കാര്യത്തിന് ജീവിതത്തോളം വില ഉണ്ടെന്നുള്ള കാര്യം സാർ ഇപ്പോൾ ഓർമ്മിപ്പിച്ചുവെന്നും ജീവിതത്തിൽ ചെയ്ത നല്ല കാര്യങ്ങളുടെ പേരിലാണ് ആ നന്മയിൽ പങ്കുചേരാൻ തന്നെ തെരഞ്ഞെടുത്തതെന്നും സാർ പറഞ്ഞുവെന്ന് സുപ്രിയ പറയുന്നു.
തിരുവല്ല തൂലശ്ശേരി സ്വദേശിയായ സുപ്രിയയുടെ ഭർത്താവ് അനൂപ്, മക്കൾ വൈഗാ ലക്ഷ്മി അശ്വിൻ എന്നിവരാണ്.