തന്റെ മുന്നിലേക്ക് ഏങ്ങലടിച്ച് കരഞ്ഞ് ഓടിയെത്തിയ പെൺകുട്ടിയെ ചേർത്ത് പിടിച്ച് കലക്ടർ പിബി നൂഹ്: അവളുടെ ആവശ്യം കേട്ട കളക്ടർ ചെയ്തത് കണ്ടോ, കൈയ്യടിച്ച് കേരളം

27

ലോകത്തോടൊപ്പം കേരള ജനതയ്ക്കും കോവിഡ് കാലം വളരെ ദുർഘടമായ ഒരു കാലമാണ്. ദിവസ വേദനക്കാരും കൂലിപ്പണിക്കാരും ഒക്കെ ജോലിയില്ലാതെ വീട്ടിലിരിക്കുകയാണ് മിക്കപ്പോഴും. ജീവിക്കാനുള്ള വരുമാനം നിലച്ചതിനാൽ ഈ വീടുകളിലെ കുട്ടികൾ പോലും പട്ടിണിയിലുമാണ്.

സ്‌കൂളിൽ പോകാനാകാതെ കുട്ടികൾക്ക് ഇപ്പോൾ എന്നും ഓൺലൈൻ ക്ലാസുകളാണ്. വീട്ടിൽ ടിവിയും മൊബൈലും ഇല്ലാത്തവർക്ക് സന്നദ്ധപ്രവർത്തകർ അതും എത്തിച്ചിട്ടുണ്ട്. എന്നാലിപ്പോൾ ജ്യോതി ആദിത്യ എന്ന കൊച്ചു പെൺകുട്ടി ആണ് സോഷ്യൽ മീഡിയയുടെ കരളലിയിക്കുന്നത്.

Advertisements

പത്തനംതിട്ടയുടെ സ്വന്തം ജില്ലാ കളക്ടർ പിബി നൂഹ് ഒരു കുഞ്ഞിന്റെ കണ്ണീരൊപ്പിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. സംഭവം ഇങ്ങനെ

എനിക്ക് പഠിക്കണം സാറേ, ഞങ്ങൾക്ക് കരണ്ട് ഒന്ന് തരാൻ പറ സാറേ, എനിക്ക് അതു മാത്രം മതി. ഇടറിയ ശബ്ദത്തോടെ ഓടിയെത്തിയ പെൺകുട്ടിയുടെ ശബ്ദം കേട്ടാണ് തട്ട് തോട് ട്രൈബൽ സ്‌കൂളിലെ ക്യാമ്പിലെത്തിയ ജില്ലാകളക്ടർ പിബി നൂഹ് തിരിഞ്ഞു നോക്കിയത്.

കരയാതിരിക്കു മോളെ നമുക്ക് പരിഹാരമുണ്ടാക്കാം. എന്താ മോളുടെ പേര് എന്താ പ്രശ്‌നം എന്നൊക്കെ, എന്നോട് പറയൂ. ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്ന കുട്ടിയെ ആശ്വസിപ്പിച്ച് അടുത്തിരുത്തി കളക്ടർ ചോദിച്ചു. സാർ എന്റെ പേര് ജോലി ആദിത്യ. ഞാൻ കണമല സെന്റ് തോമസ് യുപി സ്‌കൂളിൽ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്.

എനിക്ക് പഠിക്കണം ഇപ്പോൾ എല്ലായിടത്തും ഓൺലൈൻ ക്ലാസ്സ് ആണ്. എന്റെ വീട്ടിൽ ഇപ്പോഴും കരണ്ട് പോലുമില്ല. വീടിനടുത്ത് പോസ്റ്റ് വരെ കൊണ്ടു ഇട്ടു. വയറിങ് കഴിഞ്ഞു എന്നിട്ടും ഇതുവരെയും കരണ്ട് കിട്ടിയില്ല. അച്ഛനും അമ്മയ്ക്കും വല്ലപ്പോഴുമേ പണിയേ ഉള്ളൂ. പലപ്പോഴും ഞങ്ങൾ പട്ടിണിയിലാണ്. ഞാൻ ക്യാമ്പിൽ വരുന്നത് ആഹാരം കഴിക്കാൻ വേണ്ടിയാണ് സാറേ, എനിക്ക് പഠിക്കണം.

ജ്യോതി ആദിത്യ പറഞ്ഞത് ശാന്തമായി കേട്ട കളക്ടർ പരിഹാരവും ഉണ്ടാക്കി. അടുത്ത തിങ്കളാഴ്ച ജോലിയെ കാണാൻ ഞാൻ എത്തുമെന്നും അപ്പോൾ ജ്യോതിയെ കാണാൻ വരുമ്പോൾ കരണ്ട് ഉണ്ടായിരിക്കുമെന്നും പഠിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുമെന്നും ഉറപ്പു നൽകിയാണ് കളക്ടർ കുട്ടിയെ ആശ്വസിപ്പിച്ചത്.

തട്ട് തോട് ട്രൈബൽ സ്‌കൂളിലെ ക്യാമ്പിൽ എത്തിയപ്പോഴാണ സനീഷിന്റെയും മനീഷയുടെയും മൂത്തമകളായ ജ്യോതി ആദിത്യ തന്നെ കുഞ്ഞുകുഞ്ഞു ആവശ്യങ്ങൾ കളക്ടർ മുൻപിൽ അവതരിപ്പിച്ചത്. ക്യാമ്പിൽ ഉള്ളവരോട് വീടിനായി നിർബന്ധമായും അപേക്ഷിക്കണം എന്നും അപേക്ഷിക്കാൻ ഉള്ള സമയമാണ് ഇതൊന്നും ജില്ലാ കളക്ടർ അറിയിച്ചു.

റാന്നി താലൂക്കിനായി ഒരു അദാലത്ത് ക്യാമ്പ് സംഘടിപ്പിക്കും എന്ന് ഉറപ്പു കൊടുത്താണ് കളക്ടർ അവിടെ നിന്ന് മടങ്ങിയത്.

Advertisement