കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്താ കോളങ്ങളിൽ ചൂടുപിടിച്ച് നിൽക്കുന്നത് വിദ്യാർത്ഥിനികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ ആണ്. കർണാടകയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വിവാദം കേരളത്തിലും ഇപ്പോൾ ചൂടു പിടിക്കുകയാണ്.
സോഷ്യൽ മീഡിയ നിറയെ ഇതിനെ കുറിച്ചുള്ള ചർച്ചകളാണ്. ഇപ്പോഴിതാ പ്രമുഖ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ ജസ്ല മാടശ്ശേരിയും ഇക്കാര്യത്തിലെ തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. കച്ചവടത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വന്നതാണ് പർദ എന്ന വസ്ത്രം എന്നാണ് ജസ്ല മാടശേരി പറയുന്നത്.
20 വർഷം മുൻപ് എവിടെ ആയിരുന്നു പർദയുണ്ടായിരുന്നത് എന്നും ജസ്ല മാടശ്ശേരി ചോദിക്കുന്നു. ഹിജാബ് വിവാദം രാജ്യമാകെ ചർച്ചയായതിന് പിന്നാലെയാണ് ജസ്ലയുടെ പ്രതികരണം. നിർബന്ധമായി അടിച്ചേൽപ്പിക്കപ്പെട്ട വസ്ത്രം മാത്രമാണ് പർദ. പർദ എന്നത് പക്കാ കച്ചവടത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വന്നതാണ്.
എന്റെ ഉമ്മമ്മയൊന്നും പർദ ഇടുന്നത് ഞാൻ കണ്ടിട്ടില്ല. 20 വർഷം മുൻപ് എവിടെയായിരുന്നു പർദയുണ്ടായിരുന്നത്. ഇതൊക്കെ
പക്കാബിസിനസ് അടിസ്ഥാനത്തിൽ മാത്രം കേരളത്തിൽ വന്ന വസ്ത്രമാണ്. കുറെ കാലഘട്ടങ്ങൾക്ക് മുൻപുള്ള ഫോട്ടോകൾ എടുത്ത് നോക്കിയാൽ അറിയാം എത്ര മുസ്ലീം സ്ത്രീകൾ തല മറച്ചിരുന്നെന്ന് കാണാമംന്നുംജസ്ല മാടശ്ശേരി പറയുന്നു.
സ്ത്രീകളുടെ വസ്ത്രധാരണം ഇസ്ലാമിൽ ഒരു കാലത്തും സ്ത്രീകളല്ല തെരഞ്ഞെടുത്തിട്ടുള്ളത്. ഇസ്ലാം മതപ്രകാരം ഒരു അന്യ സ്ത്രീ അന്യപുരുഷന്റെ നേർക്ക് നേരിരുന്ന് മുഖം കാണുന്നത് നിഷിദ്ധമാണ്. അതിനായാണ് അവർ ഷട്ടർ അങ്ങിട്ടിരിക്കുന്നത്. പക്ഷെ അതിന്റെ ചരിത്രം പരിശോധിച്ചാൽ അറബിനാടുകളിൽ ഈ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്നവർ പൊടിക്കാറ്റും മണൽക്കാറ്റും അടിച്ചപ്പോൾ അവർ മുഖം ഒരു ഷാൾ കൊണ്ട് മൂടിയിരുന്നു.
ആ സാഹചര്യത്തിലെ വസ്ത്രം ഇവിടെ ഇസ്ലാമിന്റെ വസ്ത്രധാരണമാണെന്ന് പറഞ്ഞങ്ങ് നടപ്പാക്കുകയാണ്. അങ്ങനെ പലതും ഉണ്ട്. എല്ലാമെടുത്ത് നോക്കിയാൽ തമാശകളാണ്. ഒരു മതം മാത്രമല്ല, എല്ലാം മതവും പുരുഷ കേന്ദ്രീകൃതമാണെന്നും ജസ്ല മാടശ്ശേരി വ്യക്തമാക്കുന്നു.