കണ്ണൂര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം മൂത്ത് വീടുവിട്ടിറങ്ങിയ വീട്ടമ്മ കാമുകന്റെ വീട്ടിലെത്തി. വീട്ടുമുറ്റത്ത് തന്നെ കാത്തുനിന്ന കാമുകിയെ മറഞ്ഞുനിന്ന് നോക്കിയശേഷം ആ കാമുകന്‍ പേടിച്ചുവിറച്ച് പൊട്ടിക്കരഞ്ഞു.
മീശമുളയ്ക്കാത്ത പ്ലസ് വണ്‍കാരന്‍ കാമുകന്‍ കാമുകിയെ കണ്ടതോടെ വീടിനുള്ളില്‍ ഒളിച്ചിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ കാമുന്റെ വീട്ടില്‍ തടിച്ചുകൂടി. രസകരമായ നാടകീയമായ ഈ സംഭവം അരങ്ങേറിയത് കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ്. മാസങ്ങള്‍ നീണ്ടുനിന്ന മൊബൈല്‍ പ്രണയത്തിനൊടുവിലാണ് ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് തനിക്ക് അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് വീട്ടമ്മ വീട് വിട്ടിറങ്ങിയത്.
മൊബൈല്‍ ഫോണിലെ വിലാസം തേടി കാമുകന്റെ വീട്ടിലെത്തുകയായിരുന്നു. കാമൂകനെ കണ്ടതോടെ വീട്ടമ്മയും ഞെട്ടി. അച്ഛന്റെ പേരിലുള്ള മൊബൈല്‍ കണക്ഷനാണ് കൊച്ചു കാമുകന്‍ ഉപയോഗിച്ചിരുന്നത്. ഈ വിലാസത്തിലാണ് കാമുകി കാമുകനെ തേടിയെത്തിയത്. വീട്ടുമുറ്റത്ത് ആളുകള്‍ തടിച്ചുകൂടിയതോടെ വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് വിവരം പറഞ്ഞു.സ്ഥലത്തെത്തിയ ഭര്‍ത്താവ് ഭാര്യയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി.