കലിതുളള്ളി പെയ്ത മഴയിൽ വയനാട് കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് വീട് തകർന്ന് കാണാതായവർക്കായുള്ള തിരച്ചിലിനിടെ രക്ഷാപ്രവർത്തകർക്ക് സാക്ഷിയാകേണ്ടിവന്നത് നെഞ്ചു പിളരുന്ന രംഗങ്ങൾക്കാണ്.
അമ്മയുടെ നെഞ്ചോടുചേർന്ന് കിടന്ന അവസ്ഥയിലായിൽ ഒന്നരവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത് രക്ഷാ പ്രവർത്തകരുടെ ശ്വാസം നിലപ്പിക്കുന്ന കാഴ്ചയായി. കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് ശരത്, ഭാര്യ ഗീതു, ഒന്നരവയസ്സുകാരൻ ധ്രുവ് എന്നിവരെ കാണാതായത്.
ഗീതുവിന്റെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു പൊലീസ് ആദ്യം അറിയിച്ചത്. എന്നാൽ പുറത്തെടുത്തപ്പോഴാണ് ഗീതുവിന്റെ നെഞ്ചോടുചേർന്നിരിക്കുന്ന ധ്രുവിനെയും കണ്ടത്. ശരതിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
മഴ ശമിച്ചതിനാൽ രക്ഷാപ്രവർത്തനത്തിന് കാര്യമായ വെല്ലുവിളികളില്ല. കഴിഞ്ഞ ദിവസം കോട്ടക്കുന്നിൽ മണ്ണിടിയുന്നതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിഡിയോ സ്റ്റോറി കാണാം.