ഈ ടീമിനെ പിരിച്ചു വിടുന്നതാണ് നല്ലത്, സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും: കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച് ഐഎം വിജയൻ

16

ഐഎസ്എല്ലിൽ ഒഡീഷയ്ക്കെതിരായ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിമർശനവുമായി ഐഎം വിജയൻ. ഈ ടീമിനെ പിരിച്ചു വിടുന്നതാണ് നല്ലതെന്നാണ് ഐഎം വിജയന്റെ പ്രതികരണം. മത്സരത്തിനിടയിൽ മുഹമ്മദ് റാഫിയെ പിൻവലിച്ചത് അപമാനിക്കൽ ആണെന്നും ഐ.എം വിജയൻ പറഞ്ഞു.

”ആത്മാർത്ഥ ഇല്ലാത്ത ഈ ടീമിനെ മാറ്റി പുതിയ ടീമിനെ കൊണ്ടു വരണം. സ്വന്തം മൈതാനത്തിലെ മൂന്ന് പോയിന്റ് നിർണ്ണായകമാണ്. അവർ സമനിലയ്ക്ക് വേണ്ടി കളിച്ചു. നമ്മൾ ജയിക്കാൻ ശ്രമിക്കണമായിരുന്നു. കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബോറൻ കളിയായിരുന്നു ഇത്’, ഐംഎം വിജയൻ ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞു.

Advertisements

കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും. ഭൂരിഭാഗം സമയവും കാലിൽ പന്തു ചേർത്തുവെക്കുന്നതല്ല യഥാർഥ ഫുട്‌ബോൾ എന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് റാഫിയെ ആദ്യ പകുതിയിൽ ഇറക്കി രണ്ടാം പകുതിയിൽ പിൻവലിച്ചത് മോശമാണെന്നും അദ്ദേഹത്തോടുള്ള അവഹേളനമാണിതെന്നും ഐഎം വിജയൻ കൂട്ടിച്ചേർത്തു.

ഒഡീഷയ്ക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു. റഫറിയുടെ മോശം തീരുമാനങ്ങൾ കളിയെ കാര്യമായി ബാധിച്ചിരുന്നു.

Advertisement