പുത്തനത്താണി: ദീർഘ ദൂര സ്വകാര്യ ബസിൽ വിദ്യാർത്ഥിനിക്ക്നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ അറസ്‌റ്റിലായി.
കൊല്ലം കൊച്ചുവിള സ്വദേശി ജോയി (51)നെയാണ് കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.തിരുവന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന രാത്രി കാല സ്വകാര്യ ബസിലാണ് സംഭവം.
Advertisements
തൃശ്ശൂർ മുതലാണ് ജോയി സഹയാത്രികയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയത്. വിദ്യാർത്ഥിനി പോലീസിൽ വിവരമറിയിച്ചതിനെതുടർന്ന് കാടാമ്പുഴ പോലീസ് പുത്തനത്താണി വെട്ടിച്ചിറയിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു്തു.
Advertisement