മുഴുവൻ മലയാളികളേയും പ്രത്യേകിച്ച് യുവാക്കളെ ഞെട്ടിച്ച ഒന്നായിരുന്നു കാമുകനായ ഷാരോണ് രാജിനെ ഗ്രീഷ്മ എന്ന യുവതി കഷായത്തിൽ കളനാശിനി കലർത്തി നൽകി വക വരുത്തിയത്. ഇപ്പോഴിതാ പോലിസ് കസ്റ്റഡിയിൽ വാങ്ങിയ ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് തുടരുകയാണ്.
ഷാരോണുമായി ഗ്രീഷ്മ ഒന്നിച്ച് യാത്ര ചെയ്തതും താമസിച്ചതുമായ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്. ജ്യൂസ് ചലഞ്ച് നടത്തിയ സ്ഥലങ്ങളിൽ ഉൾപ്പെടെ തെളിവെടുപ്പ് നടക്കും. ഇവരുടെ രഹസയ വിവഹം നടന്ന വെട്ടുകാട് പള്ളിയിലും, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് തെളിവെടുത്തു.
ഷാരോണിന്റെ നിർബന്ധത്തിന് വഴങ്ങി വെട്ടുകാട് പള്ളിയിൽ വച്ച് വിവാഹം കഴിച്ചെന്ന് ഗ്രീഷ്മ മൊഴി നൽകി. വേളിയിൽ വിശ്രമിച്ചപ്പോഴാണ് ആദ്യമായി കൊ ല പാ ത ക പദ്ധതി മനസിൽ വന്നതെന്നും ഗ്രീഷ്മ പറഞ്ഞു.
ചിരിച്ച് കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടികൾ. വിവാഹം നടന്ന വെട്ടുകാട് പള്ളിയിൽ ഗ്രീഷ്മയെ ഉച്ചയോടെ അന്വേഷണ സംഘം കൊണ്ടുവന്നു. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആണ് ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് ആരംഭിച്ചത്.
വിവാഹ ദിവസം ഇരുവരും വിശ്രമിച്ച വേളി ടൂറിസ്റ്റ് കേന്ദ്രത്തിൽ ആയിരുന്നു ആദ്യം. കാര്യങ്ങൾ ഓരോന്നായി ഗ്രീഷ്മ വിശദീകരിച്ചു. വിവാഹം നടന്ന വെട്ടുകാട് പള്ളിയിൽ ഗ്രീഷ്മയെ ഉച്ചയോടെ അന്വേഷണസംഘം കൊണ്ടുവന്നു. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടി.
ഷാരോണിനെ കൊലപ്പെടുത്താൻ താനാദ്യം ആസൂത്രണം നടത്തിയത് വേളിയിൽ വച്ചായിരുന്നു എന്ന് ഗ്രീഷ്മ സമ്മതിച്ചു. ജ്യൂസിൽ വിഷം ചേർത്ത് നൽകിയപ്പോൾ ഷാരോൺ രുചി വ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.
ഇതിനിടെ തന്നെ മുൻപ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്‌ക്രീം കട ജീവനക്കാരിയോട് ഗ്രീഷ്മ ക്ഷോഭിക്കു കയും ചെയ്തു. കന്യാകുമാരി, കുഴിത്തുറ പഴയ പാലം, നിർമാണം പുരോഗമിക്കുന്ന ബൈപ്പാസ് എന്നിവിടങ്ങളിൽ ഷാരോണിനോടൊപ്പം പോയിട്ടുണ്ട്.
ഈ സമയങ്ങളിൽ ജ്യൂസിൽ കളനാശിനി കലർത്തി നൽകിയിരുന്നു. ചില ദിവസങ്ങളിൽ ഷാരോണിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ അത് കാലാവധി കഴിഞ്ഞ ജ്യൂസായിരിക്കും എന്ന് പറഞ്ഞിട്ടുള്ളത് ആയി ഗ്രീഷ്മ വെളിപ്പെടുത്തിയത്.
ജ്യൂസ് ചലഞ്ചിന്റെ രംഗങ്ങൾ ഷാരോൺ ചിത്രീകരിക്കുന്നത് താൻ തടഞ്ഞിരുന്നതായി ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു. ആ ത്മ ഹ ത്യാ പ്രവണത അടക്കം കണക്കിലെടുത്ത് വിളപ്പിൽശാല സ്റ്റേഷനിൽ കനത്ത സുരക്ഷയിൽ ആണ് ഗ്രീഷ്മയെ പാർപ്പിച്ചിരിക്കുന്നത്.
അന്വേഷണവുമായി ഗ്രീഷ്മ പൂർണമായി സഹകരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും കേസിനെ ബാധിക്കും എന്നതിനാൽ വെളിപ്പെടുത്താൻ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേ സമയം നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവൻ പ്രാർഥിച്ചത് ന്നെ് തെളിവെടുപ്പിനിടയിൽ വെട്ടുകാട് പള്ളിയിലെത്തിച്ച ഗ്രീഷ്മയോടു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞപ്പോൾ പക്ഷേ, നേരെ തിരിച്ചായിപ്പോയി എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.
താനും ഷാരോണും ഒന്നിച്ചുള്ള ചിത്രങ്ങളെടുത്ത സ്ഥലങ്ങളിലേക്ക് പൊലീസിനെ ഗ്രീഷ്മ കൊണ്ടു പോയി. തിരുവനന്തപുരം നഗരത്തിലെ വേളി, വെട്ടുകാട് പ്രദേശങ്ങളിലായിരുന്നു ഇന്നലെ തെളിവെടുപ്പ്. വെട്ടുകാട് പള്ളിയിൽ വച്ചാണ് തന്റെ നെറ്റിയിൽ ഷാരോൺ കുങ്കുമം അണിയിച്ചതെന്നു ഗ്രീഷ്മ പറഞ്ഞു.
ചിരിച്ചു കൊണ്ടാണ് പൊലീസുകാരോടു ഓരോ കാര്യങ്ങളും ഗ്രീഷ്മ വിവരിച്ചത്. ഓരോ ചിത്രവും വിഡിയോ യും എടുത്ത സ്ഥലങ്ങൾ കാണിച്ചു കൊടുത്തതിനൊപ്പം അന്ന് അവിടെ വച്ചു കണ്ട പരിചയക്കാരെ കുറിച്ചും വിശദീകരിച്ചു.
അവിടെ ഭക്ഷണം കഴിക്കാൻ പോയ ഹോട്ടലും പൊലീസിനു കാട്ടിക്കൊടുത്തു. തമിഴ്‌നാട്ടിലെ തൃപ്പരപ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഗ്രീഷ്മയെ തെളിവെടുപ്പിനു കൊണ്ടുപോകും.