ഐ ലവ് യുവർ ക്യൂട്ട് സ്‌മൈൽ, അന്ന് വഫ പറഞ്ഞത്; വൈറൽ വിഡിയോ

73

തിരുവനന്തപുരത്തെമാധ്യമപ്രർത്തകൻ കെഎം ബഷീർ സംഭവത്തിൽ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിലടക്കം നിറയുന്നത്. സംഭവത്തിൽ ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമനാണ് പ്രതിസ്ഥാനത്തുള്ളത്.

അപകടം നടക്കുമ്പോൾ ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴിയാണ് സംഭവത്തിൽ നിർണായകമാകുന്നത്. മദ്യപിച്ച് തന്നെയാണ് ശ്രീറാം വാഹനമോടിച്ചിരുന്നതെന്ന് വഫ പൊലീസിന് മൊഴി നൽകിയതോടെ കേസ് അപ്രതീക്ഷിതമായ വഴിത്തിരിവിലേക്ക് നീങ്ങി.

Advertisements

രക്തപരിശോധനയിൽ പൊലീസ് നടത്തിയ നാടകം ശ്രീറാമിന് ജാമ്യം ലഭിക്കാനുള്ള പഴുതായി. അതേ സമയം അമോഡലെന്ന നിലയിൽ പേരെടുത്തിട്ടുള്ള വഫ ഇതിന് മുൻപും ഇവർ ടെലിവിഷൻ ഷോകളിൽ ശ്രദ്ധ നേടിയിരുന്നു.

മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ ഭാഗമായി വഫ പങ്കെടുത്തിരുന്നു. റിയാലിറ്റി ഷോയുടെ വിധികർത്താവായിരുന്ന നീരവിന്റെ പിറന്നാൾ ആഘോഷിച്ച ദിവസമാണ് നീരവിന് അനുമോദനങ്ങളുമായി വഫ എത്തിയത്.

നിരവിന്റെ വലിയ ആരാധികയാണെന്നും അദ്ദേഹത്തിന്റെ ചിരി മറ്റെന്തിനെക്കാളും പ്രിയപ്പെട്ടതാണെന്നും വഫ അനുമോദനവാക്കായി പറഞ്ഞിരുന്നു. ‘ഞാൻ വഫ, നിങ്ങളുടെ ആരാധികയാണ്. നിങ്ങളുടെ ചിരി ക്യൂട്ടാണ്. ഒന്നിനും അതിനെ തോൽപ്പിക്കാൻ കഴിയില്ല’.

അന്ന് സ്വയം പരിചയപ്പെടുത്തി വഫ നീരവിനോട് പറഞ്ഞു. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. വഫ ഫിറോസിന്റെ കാറായിരുന്നു അപകടസമയത്ത് ശ്രീറാം ഓടിച്ചിരുന്നത്

Advertisement