നറുക്കെടുപ്പിന് വെറും 2 മിനിറ്റ് മുൻപ് ടിക്കറ്റെടുത്തു; വീട്ടമ്മയായ യുവതിക്ക് 60 ലക്ഷം രൂപ ഭാഗ്യസമ്മാനം

14

ആലപ്പുഴ: നറുക്കെടുപ്പ് നടക്കുന്നതിന് തൊട്ടുമുൻപ് ലോട്ടറി എടുത്ത മുൻ ലോട്ടറി വിൽപ്പനക്കാരിയെ തേടിയെത്തിയത് അറുപത് ലക്ഷത്തിന്റെ ഭാഗ്യസമ്മാനം. തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയിൽ ലേഖ പ്രകാശിനാണ് അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്. നറുക്കെടുപ്പിന് 2 മിനിറ്റ് മുൻപാണ് ടിക്കറ്റ് സ്വന്തമാക്കിയത്. 60 ലക്ഷത്തിന് പുറമേ 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും സ്വന്തമാക്കി.

കൊമ്മാടി കുയിൽ ലോട്ടറി ഏജൻസിയിൽനിന്ന് എവൈ-771712 നമ്പർ ലോട്ടറി ടിക്കറ്റ് ഇന്നലെ 2.58നാണ് എടുത്തത്. വൈകിട്ട് 3ന് ആയിരുന്നു നറുക്കെടുപ്പ്. ആകെ 12 ടിക്കറ്റുകളാണ് എടുത്തത്. 2 വർഷം മുൻപു വരെ കലക്ടറേറ്റിന് മുൻപിൽ ലോട്ടറി വിൽപന നടത്തുകയായിരുന്നു ലേഖ. ലോറി ഡ്രൈവർ ആയിരുന്ന ഭർത്താവ് കെ.ആർ.പ്രകാശിന് വാഹനാപകടം ഉണ്ടായതോടെയാണ് ലോട്ടറി വിൽപ്പന അവസാനിപ്പിച്ചത്.

Advertisements

ഭർത്താവും മക്കളായ കൃഷ്ണപ്രിയ, കൃതി കൃഷ്ണ, കാർത്തിക് കൃഷ്ണ, ദേവി കൃഷ്ണ എന്നിവരും അടങ്ങുന്ന കുടുംബത്തിന് വീടും സ്ഥലവുമില്ല. ലേഖയുടെ കുടുംബവീട്ടിലാണ് താമസം. സമ്മാനത്തുക ഉപയോഗിച്ച് വീട് നിർമിക്കാനും ഒരു ലോട്ടറിക്കട തുടങ്ങാനുമാണ് ആഗ്രഹം. ലോട്ടറി ടിക്കറ്റ് എസ്ബിഐ സിവിൽ സ്റ്റേഷൻ വാർഡ് ശാഖയിൽ നൽകി.

Advertisement