കൊല്ലത്തിന്റെ അഭിമാനമായി മലയാളി പെൺകുട്ടി: യുപിഎസ്സി പരീക്ഷയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി അഞ്ചൽ സ്വദേശിനി ലക്ഷ്മി

237

അഞ്ചൽ: യുപിഎസ്സി കംബൈൻഡ് ഡിഫൻസ് സിവിൽ സർവീസ് പരീക്ഷയുടെ വനിതാ വിഭാഗത്തിൽ ഒന്നാം റാങ്ക് സ്വന്തമാക്കി മലയാളി പെൺകുട്ടി. കൊല്ലം അഞ്ചൽ സ്വദേശിനിയായ ലക്ഷ്മി ആർ കൃഷ്ണനാണ് റാങ്ക് സ്വന്തമാക്കിയിരിക്കുന്നത്.

അഭിമാന നേട്ടത്തിലാണ് ഇപ്പോൾ ലക്ഷ്മി എത്തിയിരിക്കുന്നത്. സിവിൽ സർവീസ് പരിശീലനത്തിനിടെ കഴിഞ്ഞ നവംബറിലാണ് യുപിഎസ്സിയുടെ കംബൈൻഡ് ഡിഫൻസ് പരീക്ഷ ലക്ഷ്മി എഴുതുന്നത്. എഴുത്ത് പരീക്ഷയിൽ വിജയിച്ച ലക്ഷ്മി ഏപ്രിലിൽ അഭിമുഖ പരീക്ഷയിലും പങ്കെടുത്തു.

Advertisements

കഴിഞ്ഞ ശനിയാഴ്ചയാണ് ഫലം പുറത്ത് വന്നത്. ഇനിയുള്ളത് പരിശീലനം ആണ്. അത് കൂടി പൂർത്തിയാക്കിയാൽ ലക്ഷ്മിക്ക് കരസേനയിൽ ലഫ്റ്റനന്റ് പദവിയിൽ ജോലി ലഭിക്കും.

എന്നാൽ ലക്ഷ്മിയുടെ ആഗ്രഹം മറ്റൊന്നാണ്. സിവിൽ സർവീസ് ആണ് ആഗ്രഹം. അതുകൊണ്ട് പരിശീലനത്തിന് ചേരുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ലക്ഷ്മി പറയുന്നു.

Advertisement