തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നിന്ന് ഒറ്റ ദിവസത്തിനിടെ കാണാതായ ആറു പെണ്‍കുട്ടികളെയും കണ്ടെത്തി. ഒരാള്‍ ഒഴികെ എല്ലാവരും കമിതാക്കളോടൊപ്പമാണ് വീടുവിട്ടതെന്നും കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിച്ചതായും പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടി വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണമാണ് നാടുവിടാന്‍ ശ്രമിച്ചത്.
കൊല്ലത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്. തൃശൂരില്‍ നിന്നും പ്രത്യേക പൊലീസ് സംഘം പെണ്‍കുട്ടികളെ കൊണ്ടുവരാനായി കൊല്ലത്തേക്ക് തിരിച്ചു
തൃശൂര്‍ ജില്ലയിലെ പുതുക്കാട്, മാള, പാവറട്ടി,അയ്യന്തോള്‍, ചാലക്കുടി, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നായിരുന്നു പെണ്‍കുട്ടികളെ കാണാതായത്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയും മറ്റുള്ളവര്‍ കോളേജ് വിദ്യാര്‍ത്ഥിനികളുമായിരുന്നു. എല്ലാവരും ഒരുമിച്ചാണോ പോയത്, ആരെങ്കിലും കൂട്ടിക്കൊണ്ടു പോയതാണോ തുടങ്ങിയ വിവരങ്ങള്‍ പൊലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നില്ല.
വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വ്യത്യസ്ത പരാതികളായിരുന്നു നല്‍കിയിരുന്നത്. തുടര്‍ന്ന് തൃശ്ശൂര്‍ സിറ്റിയിലേയും റൂറലിലേയും പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു സംഘമായാണ് പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചത്. മറ്റു ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലേക്ക് പെണ്‍കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു രാവിലെയോടെ കൊല്ലത്ത് നിന്നും പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.
പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി , വടക്കാഞ്ചേരി, അയ്യന്തോള്‍ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നാണ് കുട്ടികളെ കാണാതായത്. വിവിധ ഇടങ്ങളിലായി ആണ് ഇവരെ പൊലീസ് കണ്ടെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് ഇവര്‍ നാടു വി്ടാന്‍ ശ്രമിച്ചത്.
ഒരു കേസില്‍ അയല്‍വാസിക്കൊപ്പമാണ് വീ്ട്ടില്‍നിന്നു പോയതെന്ന് പൊലീസ് പറഞ്ഞു.
കാണാതായ ആറു പെണ്‍കുട്ടികളും ജില്ലയിലെ വിവിധ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ്. പ്രായപൂര്‍ത്തിയായ കുട്ടികളെ കണ്ടെത്തിയ വിവരം മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസിന് മറ്റൊന്നും ചെയ്യാനില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.