തേച്ചിട്ട് മുങ്ങിയ മലയാളി കാമുകനെ തേടി ഹൈദരാബാദിൽ നിന്നും ആൺവേഷത്തിൽ കാമുകി; യുവാവിന്റെ ബന്ധുക്കൾ ഇറക്കിവിട്ടപ്പോൾ അയൽവീട്ടിൽ കയറി ഇരിപ്പുറപ്പിച്ച് യുവതി

21

വേങ്ങര: തന്നെ തേച്ചിട്ട് മുങ്ങിയ കാമുകനെ അന്വേഷിച്ച് ഹൈദരാബാദിൽ നിന്നും കാമുകി ആൺ വേഷത്തിൽ മലപ്പുറത്തെത്തി. എന്നാൽ പിന്നീട് നടന്നസംഭവങ്ങളാണ് ഏവരെയും ഞെട്ടിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ മലപ്പുറം വേങ്ങര കുറ്റൂർ പാക്കടപ്പുറയിലാണ് യുവതി കാമുകനെ തേടിയെത്തിയത്.

യുവതി വീട്ടിൽ എത്തിയതോടെ യുവാവിന്റെ ബന്ധുക്കളും യുവതിയുമായി വലിയ തർക്കമുണ്ടായി. ഇതോടെ കാര്യങ്ങൾ കൈവിട്ട് പോവുകയായിരുന്നു. ഹൈദരാബാദിൽ ബേക്കറിയിൽ ജോലി ചെയ്യുന്ന കാമുകനെ തേടിയാണ് യുവതി എത്തിയത്. യുവാവിന്റെ ബന്ധുക്കളുമായി ദീർഘനേരം നീണ്ട തർക്കത്തിനൊടുവിൽ വീട്ടുകാർ യുവതിയെ ഇറക്കിവിട്ടു ഗേറ്റ് പൂട്ടി.

Advertisements

ഇതോടെ യുവതി അയൽ പക്കത്തുള്ള വീടിന്റെ വരാന്തയിൽ കയറി ഇരുപ്പുറപ്പിച്ചു. താനും യുവാവും വിവാഹിതരാണെന്നും മുമ്പ് ഈ വീട്ടിൽവന്ന് താമസിച്ചിട്ടുണ്ടെന്നും യുവതി അവിടെയെത്തിയ നാട്ടുകാരോടു പറഞ്ഞു. അയൽവീട്ടിൽനിന്നും ഇറങ്ങിപ്പോകാൻ യുവതി തയാറായില്ല. തർക്കം മൂത്തതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.

വനിതാ പോലീസ് അടക്കമുള്ളവരുടെ സംഘമെത്തി ഇവരെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ആരുടേയും പരാതി ഇല്ലാത്തതിനാൽ പോലീസ് എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞു. അധികം വൈകാതെ പോലീസ് പെൺകുട്ടിയെ വലിയോറ മനാട്ടിയിലെ വനിതാ സംരക്ഷണകേന്ദ്രത്തിലെത്തിച്ചു. തെലുങ്കും ഇംഗ്ലീഷും മാത്രം അറിയാവുന്ന യുവതി ബിരുദധാരിയാണെന്നും ആൺവേഷത്തിലാണ് എത്തിയതെന്നും നാട്ടുകാർ പറഞ്ഞു.

Advertisement