വിവാഹ മോചിതയായ വഫ കഴിഞ്ഞ ഒന്നരവർഷത്തോളമായി ശ്രീറാമുമായി അടുപ്പത്തിൽ: പതിരാത്രിക്ക് വഫ എത്തിയത് കുഞ്ഞിനെ ഒറ്റയ്ക്കാക്കി

73

ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന വഫ ഫിറോസ് വർഷങ്ങളായി അബുദാബിയിൽ മോഡലിങ് രംഗത്തു സജീവമെന്ന് അധികാരികൾ. കഴിഞ്ഞ ഒന്നരവർഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്നും അന്വേഷണ ഉദ്യോഗ്സ്ഥർ പറഞ്ഞു.

ഉന്നതരുമായി വഫയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു. പട്ടം മരപ്പാലം സ്വദേശിയായ വഫ കുറച്ചുനാൾ മുൻപു വിവാഹബന്ധം വേർപെടുത്തി. വഫ അബുദാബിയിൽ ഭർത്താവിനും മക്കൾക്കുമൊപ്പമായിരുന്നു താമസം. ബന്ധത്തിൽ വിള്ളലുണ്ടായതോടെ ഈയിടെയാണ് നാട്ടിലെത്തിയത്.

Advertisements

തിരുവനന്തപുരം കൊല്ലം ജില്ലാ അതിർത്തിയായ നാവായിക്കുളത്താണ് കുടുംബവീട്. ഇവിടത്തെ വിലാസത്തിലാണ് അപകടത്തിൽപ്പട്ട കാർ രജിസ്റ്റർ ചെയ്തിരുന്നത്. അതിവേഗത്തിന് മോട്ടോർവാഹന വകുപ്പ് നേരത്തേയും ഈ കാറിന് പിഴചുമത്തിയിട്ടുണ്ട്. ഒട്ടേറെ ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരുമായി പരിചയമുണ്ട്.

അതേ സമയം അപകടത്തിൽ വഫ ഫിറോസിനെതിരെയും കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചത് പ്രോത്സാഹിപ്പിച്ചതിനാണ് കേസെടുത്തത്. ഐപിസി 184, 188 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. മദ്യപിച്ചിരുന്ന ശ്രീറാം തന്നെയാണ് വാഹനമോടിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസ് മൊഴി നൽകി.

മൂന്നാർ നടപടികളിലൂടെ ശ്രീറാം വെങ്കിട്ടരാമൻ ശ്രദ്ധ നേടിയപ്പോൾ ഫെയ്സ്ബുക്കിലൂടെയാണ് വഫ സൗഹൃദം സ്ഥാപിക്കുന്നത്. മൂന്നാർവിവാദത്തെ തുടർന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടറായി സ്ഥലം മാറ്റപ്പെട്ട ശ്രീറാം തലസ്ഥാനത്ത് ചുമതലയേറ്റപ്പോൾഫോൺവഴി ഇരുവരും കൂടുതൽ അടുത്തു. തിരുവനന്തപുരത്ത് എത്തിയശേഷമാണ് ശ്രീറാമിനെ അടുത്ത് പരിചയപ്പെടുന്നതെന്ന് വഫയും സ്ഥിരീകരിച്ചിട്ടുണ്ട്.

വഫാ ഫിറോസിന്റെ പേരിലുള്ള കെ.എൽ-1, ബി.എം-360 എന്ന ഫോക്സ്വാഗൺ വെന്റോ കാറാണ് അപകടത്തിനിടയാക്കിയത്. കാറിന്റെ വിൻഡോഗ്ലാസ് നിയമവിരുദ്ധമായി സൺഷെയ്ഡ് ഫിലിം കൊണ്ടു മറച്ച നിലയിലാണ്. വേഗപരിധി ലംഘിച്ചതിന് മോട്ടോർവാഹനവകുപ്പ് കാറിന് നിരവധി തവണ പിഴനോട്ടീസ് നൽകിയിട്ടുണ്ട്.

ഉപരിപഠനത്തിനുശേഷം രണ്ടാഴ്ചമുമ്ബ് ലണ്ടനിൽനിന്ന് മടങ്ങിയെത്തിയ ശ്രീറാം വെങ്കിട്ടരാമൻ വെള്ളിയാഴ്ച വൈകിട്ട് കവടിയാറിലുള്ള ക്ലബ്ബിൽ വഫയുമായി എത്തിയിരുന്നതായാണ് സൂചന. ക്ലബ്ബിൽ രാത്രി എട്ടരയോടെയെത്തിയ ഇരുവരും ഒരുമിച്ച് ആഹാരം കഴിച്ച് ഏറെനേരം ക്ലബ്ബിലുണ്ടായിരുന്നു. ഇതിനുശേഷം രാത്രി വൈകി വഫയുമായി താമസസ്ഥലത്തേക്ക് മടങ്ങുമ്‌ബോഴാണ് കാർ അപകടത്തിൽപ്പെട്ടത്.

എന്നാൽ ക്ലബ്ബിൽ പോവുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വഫയുടെ അവകാശവാദം. പോലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. കവടിയാർവരെ താനാണ് വാഹനമോടിച്ചതെന്നും പിന്നീട് ശ്രീറാം വെങ്കിട്ടരാമനാണ് ഡ്രൈവ് ചെയ്തത് എന്നും വഫ പറയുന്നത്.

അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ശ്രീറാമിനെ തിരിച്ചറിഞ്ഞെങ്കിലും ഒപ്പമുണ്ടായിരുന്ന വഫ ശ്രീറാമിന്റെ ഭാര്യയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് മ്യൂസിയം സ്റ്റേഷനിലെത്തിയശേഷമാണ് ഇവർ ശ്രീറാമിന്റെ സുഹൃത്താണെന്ന് വെളിപ്പെട്ടത്.

Advertisement