സോഷ്യല്‍ മീഡിയയില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ പോകുന്ന യുവാവിന്റെയും യുവതിയുടെയും ചിത്രം പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. മിഖ്ദാദ് എന്നയുവാവിന്റെയും കസ്തൂരി എന്ന യുവതിയുടെയും രജിസ്റ്റര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ച ശേഷമുള്ള ചിത്രമാണ് പ്രചരിച്ചത്.
‘ദയവായി അറിയുന്നവര്‍ ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുക’ എന്ന കുറിപ്പോടെയാണ് പലരും ഇത് പ്രചരിപ്പിച്ചത്. ബൈജു പുതുവായ് എന്ന വ്യക്തിയാണ് സോഷ്യല്‍മീഡിയയില്‍ ഈ ചിത്രം ആദ്യം ഷെയര്‍ ചെയ്തത്. പിന്നീട് വാട്ട്സ്ആപ്പിലും മറ്റുമായി ഇത് വ്യാപകമായി പ്രചരിപ്പിച്ചു. ഇപ്പോള്‍ വരന് മിഖ്ദാദ് തന്നെ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ‘ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ’ എന്ന് പറഞ്ഞുകൊണ്ടാണ് വിവാഹത്തിന്റെ കാര്യം ഈ യുവാവ് പറയുന്നത്.
രണ്ട് കുടുംബത്തിന്റെയും സമ്മതത്തോടെയാണ് വിവാഹമെന്നും നല്ല രീതിയില്‍ തന്നെ വിവാഹം നടത്തുമെന്നും മിഖ്ദാദ് പറഞ്ഞു. സ്പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തതിന്റെ ആദ്യഘട്ടമാണ് ആ നോട്ടീസ് എന്നും യുവാവ് വ്യക്തമാക്കി. പലതവണ ഈ പോസ്റ്റ് കണ്ടതുകൊണ്ടാണ് മറുപടി നല്‍കിയതെന്നും മിഖ്ദാദ് പറഞ്ഞു. ബെജു പൊതുവായുടെ കുറിപ്പിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തിക്കൊണ്ടാണ് മിഖ്ദാദിന്റെ മറുപടി.
മിഖ്ദാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഞാന്‍ അറിയിച്ചാല്‍ മതിയോ ആവൊ? Edit 2: ഞാനും കസ്തൂരിയും വിവാഹിതരാവാന്‍ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തത്. രണ്ടു പേരുടെയും പാരന്റ്സിന്റെ സമ്മതത്തോടു കൂടിയാണ്.
കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരെയും വിളിച്ചു നല്ല രീതിയില്‍ തന്നെ കല്യാണം നടക്കുന്നതാണ് . ആരും വിഷമിക്കേണ്ട എല്ലാവരെയും വിളിക്കും. ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നത്
NB: ഈ പോസ്റ്റ് പല സ്ഥലത്തും കണ്ടിട്ട് എന്റെ പ്രൊഫൈല്‍ നോക്കാന്‍ വരുന്നവരോട്. ഞാനും കസ്തൂരിയും അച്ഛനും കൂടി പോയാണ് അപ്ലിക്കേഷന്‍ കൊടുത്തത്. ഇനി പ്രത്യേകിച്ച് അറിയിക്കണം എന്നില്ല.
Edit: അങ്ങനെ ഡിലീറ്റ് ചെയ്തു പോവാന്‍ ഞാന്‍ വീടോ?