വിവാഹ ദിവസം റാഗിങ് അതിരുവിട്ടു, കാന്താരി മുളക് അരച്ച് ചെയ്തത് ഇങ്ങനെ: വരനും വധുവും ആശുപത്രിയിൽ, സംഭവം കൊയിലാണ്ടിയിൽ

42

കോഴിക്കോട്: കൊയിലാണ്ടിയിൽ വിവാഹ ദിവസം വരനെയും വധുവിനെയും കാന്താരി മുളക് അരച്ച് കലക്കി കുടപ്പിച്ച് സുഹൃത്തുക്കളുടെ അതിരുവിട്ട റാഗിങ്. കൊയിലാണ്ടിയിലെ ഉൾപ്രദേശത്തെ ഒരു കല്യാണ വീട്ടിലാണ് സംഭവം. റാഗിങ് അതിരുവിട്ടപ്പോൾ വരനും വധുവും ആശുപത്രിയിലുമായി.

വിവാഹശേഷമാണ് വരനെയും വധുവിനെയും നിർബന്ധിച്ച് സുഹൃത്തുക്കൾ കാന്താരി അരച്ച് കലക്കിയ വെള്ളം കുടിപ്പിച്ചത്. തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇരുവരെയും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിവാഹവീടുകളിലെ ഇത്തരം റാഗിുകൾ വർധിച്ചു വരികയാണ്. പൊതുവേ മലബാറിലാണ് ഇത്തരം ആഘോഷങ്ങൾ കണ്ടുവരുന്നത്.

Advertisements

വിവാഹവേഷത്തിൽത്തന്നെയാണ് ഇരുവരും ആശുപത്രിയിലെത്തിയത്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാൽ, വധുവിനും വരനും പരാതിയില്ലെന്ന് എഴുതിക്കൊടുത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.

Advertisement