തിരുവനന്തപുരം: ശനിയഴ്ച പുലർച്ചെ യുവ ഐഎഎസുകാരന്റെ കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ. ഉപരിപഠനത്തിനുശേഷം രണ്ടാഴ്ചമുമ്പ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശ്രീറാം വെങ്കിട്ടരാമൻ ഇന്നലെ തിരുവനന്തപുരത്തെ ഒരു ക്ലബിൽ തന്റെ വനിതാ സുഹൃത്തും ഗൾഫുകാരന്റെ ഭാര്യയായ വഫ ഫിറോസുമായി അടിച്ചുപൊളിച്ച് മടങ്ങുമ്പോഴാണ് മാദ്ധ്യമ പ്രവർത്തകനായ കെഎം ബഷീറിന്റെ ജീവൻ എടുത്തത്.
രാത്രി എട്ടരയോടെ ക്ലബിൽ എത്തിയ ഇരുവരും ഒരുമിച്ച് ആഹാരം കഴിക്കുകയും ഏറെ നേരം ക്ലബ്ബിലും പരിസരത്തും ചുറ്റിക്കറങ്ങുകയും ക്ലബ്ബ് പരിസരത്ത് കാറിൽ ഇരുന്ന് മദ്യപിക്കുകയും ചെയ്തശേഷം രാത്രി വൈകി വഫഫിറോസുമായി താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് ശ്രീറാം ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്.
തലസ്ഥാനത്ത് ചുമതലയേറ്റശേഷം ഫോൺവഴിയാണ് ശ്രീറാമും വഫ ഫിറോസുമായി സൗഹൃദത്തിലായത്. വഫയുടെ ഭർത്താവ് ഫിറോസ് ഗൾഫിലാണ്. അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ശ്രീറാമിനെ തിരിച്ചറിഞ്ഞെങ്കിലും ഒപ്പമുണ്ടായിരുന്ന വഫ ശ്രീറാമിന്റെ ഭാര്യയാണെന്നാണ് ആദ്യം കരുതിയത്.
പിന്നീട് മ്യൂസിയം സ്റ്റേഷനിലെത്തിയശേഷമാണ് ഇവർ ശ്രീറാമിന്റെ സുഹൃത്താണെന്ന് വെളിപ്പെട്ടത്. മദ്യലഹരിയിൽ കാല് നിലത്തുറയ്ക്കാതെ നിൽക്കുകയായിരുന്ന ശ്രീറാമിനെ രക്ഷിക്കാനായി വാഹനം ഓടിച്ച് ഒരാളെ ഇടിച്ചുകൊന്നത് താനാണെന്ന് വെളിപ്പെടുത്തി കുറ്റം ഏറ്രെടുക്കാൻ വഫ ഫിറോസ് തയ്യാറായതും ഇവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു.
ശ്രീറാമിന്റെ ഉറ്റ സുഹൃത്തെന്ന നിലയിൽ ഇവരെ കൂടുതൽ ചോദ്യം ചെയ്യാനോ കസ്റ്റഡിയിൽ സൂക്ഷിക്കാനോ തയ്യാറാകാരെ ഊബർ ടാക്‌സി വിളിച്ചുവരുത്തി വീട്ടിലേക്ക് വിട്ടയക്കുകയായിരുന്നു. പിന്നീട് മാദ്ധ്യമ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് രാത്രി ഇവരെ വിളിച്ചുവരുത്തി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും പിന്നീട് ഇവരെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.